ശ്രീശാന്തി​െൻറ വിലക്ക്​ റദ്ദാക്കൽ: അപ്പീൽ ഹരജിയിൽ ബി.സി.സി.​െഎ ഇടക്കാല അധ്യക്ഷന്​ നോട്ടീസ്​

കൊച്ചി: ക്രിക്കറ്റ്​ താരം ശ്രീശാന്തിന്​ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയതിനെതിരായ അപ്പീൽ ഹരജിയിൽ ബി.സി.സി.ഐ ഇടക്കാല അധ്യക്ഷൻ വിനോദ് റായ്, സമിതി അംഗം ഡയാന എഡുൾജി എന്നിവർക്ക് ഹൈകോടതി നോട്ടീസ് ഉത്തരവായി. അന്തിമവാദത്തിന്​ ഒക്ടോബർ 17ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി. 

ഒത്തുകളി വിവാദത്തെത്തുടർന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി ബി.സി.സി.ഐ പുറ​പ്പെടുവിച്ച ഉത്തരവ്​ ശ്രീശാന്ത് നൽകിയ ഹരജിയിൽ സിംഗിൾ ബെഞ്ച്​ റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ്​ ബി.സി.സി.​െഎ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്​. ബോർഡി​​െൻറ അച്ചടക്കസമിതി സ്വീകരിച്ച നടപടി പുനഃപരിശോധിക്കാൻ കോടതിക്ക് റിട്ട്​ അധികാരമില്ലെന്ന വാദമാണ്​ ബി.സി.സി.​െഎ ഉന്നയിച്ചത്​. എന്നാൽ, ഭരണഘടനയുടെ 226ാം അനുച്ഛേദ പ്രകാരം കോടതിക്ക് ഇത്തരം വിഷയങ്ങളില്‍ ഇടപെടാൻ അധികാരമുണ്ടെന്നും അച്ചടക്ക സമിതിയുടെ തീരുമാനം അന്തിമമാണെന്ന് കരുതരുതെന്നും ചീഫ് ജസ്​റ്റിസ്​ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്​ വാക്കാൽ ചൂണ്ടിക്കാട്ടി. ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെ കുറ്റമുക്​തനാക്കിയിട്ടും അച്ചടക്ക നടപടി ആവശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. മഹാരാഷ്​​ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം പോലെയുള്ള ഗുരുതര കേസുകളിലെ പ്രതിയായിരുന്നു ശ്രീശാന്തെന്നും കുറ്റമുക്​തനാക്കിയ കോടതി നടപടി അന്തിമമല്ലെന്നും ബി.സി.സി.​െഎ മറുപടി പറഞ്ഞു. തുടർന്നാണ്​ ബോർഡി​​െൻറ ഇടക്കാല അധ്യക്ഷനും മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ അംഗത്തിനും നോട്ടീസ്​ അയക്കാൻ ഉത്തരവായത്​.

വിദേശത്ത് കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് നൽകിയ വ്യക്തത വരുത്തല്‍ ഹരജി സിംഗിൾ ബെഞ്ചി​​െൻറ പരിഗണനക്ക്​ വന്നെങ്കിലും ഡിവിഷൻ ബെഞ്ചിൽ അപ്പീലുള്ളത്​ ചൂണ്ടിക്കാട്ടി ഒരാഴ്​ച കഴിഞ്ഞ്​​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Sreesanth; BCCI Challenges Kerala HC Order -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.