ഡർബൻ: സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയുടെ ദുരിതം അവസാനിക്കുന്നില്ല. ഇന്ത്യക്കെതിരായ പരാജയ പരമ്പരക്ക് പിന്നാലെ ആസ്ട്രേലിയയെ നേരിടാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഒന്നാം ടെസ്റ്റിൽ 118 റൺസിെൻറ പരാജയം.
രണ്ടാം ഇന്നിങ്സിൽ 417 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 298 റൺസിന് ഒാൾ ഒൗട്ടായി. (സ്കോർ: ആസ്ട്രേലിയ 351, 227. ദക്ഷിണാഫ്രിക്ക: 162, 298). അവസാന ദിനം ഒരുവിക്കറ്റ് മാത്രം കൈയിലിരിക്കെ 124 റൺസ് കൂടി ജയിക്കാൻ വേണ്ടിയിരുന്ന ആതിഥേയർ അഞ്ച് റൺസ് കൂടി ചേർത്ത് മത്സരം അവസാനിപ്പിച്ചു.
22 പന്ത് മാത്രം നീണ്ട അവസാന ദിനം ക്വിൻറൺ ഡികോക്കാണ് (83) പുറത്തായത്. ഹേസൽവുഡിനാണ് വിക്കറ്റ്. രണ്ട് ഇന്നിങ്സിലായി ഒമ്പത് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് മാൻ ഒാഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.