ഫിലാണ്ടറിന് ആറ് വിക്കറ്റ്; ആസ്ട്രേലിയക്ക് 492 റൺസിൻറെ തോൽവി

പന്ത് ചുരുണ്ടൽ വിവാദത്തിന് പിന്നാലെ നടന്ന നാലാം ടെസ്റ്റിൽ ആസ്ട്രേലിയയെ 492 റൺസിന് തോൽപിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന കംഗാരുക്കൾ  119 റൺസിന് ദയനീയമായി പുറത്തായി. സ്കോർ: ദക്ഷിണാഫ്രിക്ക:    488 & 344 - 6 ഡിക്ലയർ (105 ഒാവർ), ആസ്ട്രേലിയ: 221 & 119 ആൾ ഒൗട്ട് (45.4 ഒാവർ).

വെർണർ ഫിലാണ്ടർ ആണ് കളിയിലെ താരം.  കഗീസോ റബാഡയെ പരമ്പരയിലെ താരമായി തെരഞ്ഞെടുത്തു. വിജയത്തോടെ ദക്ഷിണാഫ്രിക്ക  3^1ന് പരമ്പര സ്വന്തമാക്കി. ആസ്ട്രേലിയയുടെ രണ്ടാമത്തെ ഏറ്റവും വലിയ പരാജയവും ടെസ്റ്റ് ക്രിക്കറ്റിലെ നാലാമത്തെ വലിയ പരാജയവുമാണിത്. പന്ത് ചുരുണ്ടൽ വിവാദത്തിൽ മുഖം നഷ്ടപ്പെട്ട ആസ്ട്രേലിയക്ക് കനത്ത പ്രഹരമാവുന്നതാണ് ഈ വമ്പൻ തോൽവി. 

ദക്ഷിണാഫ്രിക്ക ഉയർത്തിയ 612 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ആസ്ട്രേലിയൻ നിരയിൽ ജോ ബൺസ്(24), പീറ്റർ ഹൻഡ്സ്കൊംബ് (24) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മോണി മോർക്കൽ തുടക്കമിട്ട വിക്കറ്റ് വേട്ട ഫിലാണ്ടർ പൂർത്തീകരിക്കുകയായിരുന്നു.

സമനിലക്കായി പൊരുതിയ ആസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ഫിലാണ്ടറിൻറെ ബൗളിങ്ങിന് മുന്നിൽ നിസ്സഹയരായി. തോൽവി ഒഴിവാക്കാനായി ഏറെ പൊരുതിയെങ്കിലും നടന്നില്ല. 6-21 എന്ന കരിയറിലെ മികച്ച ബൗളിങ്ങിനൊപ്പം 204 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടവും ഫിലാണ്ടർ സ്വന്തമാക്കി.

Tags:    
News Summary - South Africa thrash Australia by 492 runs to win fourth Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT