യൂ​ട്യൂബ്​ ഷോയിൽ അപകീർത്തിപ്പെടുത്തിയെന്ന്;​ ശുഐബ്​ അക്​തറിനെതിരെ മാനനഷ്​ട കേസ്​

ഇസ്​ലാമാബാദ്​: യൂട്യൂബ്​ ഷോയിൽ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന്​ കാണിച്ച്​ മുൻ പാകിസ്​താൻ ക്രിക്കറ ്റ്​ താരം ശുഐബ്​ അക്​തറിനെതിരെ മാനനഷ്​ട കേസ്​. പാകിസ്​താൻ ക്രിക്കറ്റ്​ ബോർഡിൻെറ നിയമ ഉപദേഷ്​​ടാവായ തഫസുൽ റി സ്​വിക്കെതിരെ നടത്തിയ പരാമർശങ്ങളാണ്​ അക്​തറിന്​ വിനയായത്​.

വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെച്ചതിന ്​ ഉമർ അക്​മലിനെ​ വിലക്കിയ സംഭവത്തെക്കുറിച്ച്​ തയാറാക്കിയ വീഡിയോയിലായിരുന്നു​ അക്​തറിൻെറ വിവാദ പരാമർശം. ഫെഡറൽ ഇൻവസ്​റ്റിഗേഷൻ ഏജൻസിയിൽ സൈബർ നിയമപ്രകാരം മാനനഷ്​ട, ക്രിമിനൽ കേസുകളാണ്​ റിസ്​വി ഫയൽ ചെയ്​തത്​.

വിഡിയോയിൽ ബാർ കൗൺസിലിനെതിരെ നടത്തിയ അക്​തറിൻെറ പരാമർശം അഭിഭാഷക സമൂഹത്തെയും ചൊടിപ്പിച്ചിട്ടുണ്ട്​. ഇതിനെത്തുടർന്ന്​ വാക്കുകൾ സൂക്ഷിച്ച്​ ഉപയോഗിക്കണമെന്ന്​ ബാർ കൗൺസിൽ അക്​തറിന്​ മുന്നറിയിപ്പും നൽകി. അക്​തറിൻെറ പരാമർശം സംസ്​കാരമുള്ള സമൂഹത്തിന്​ ചേർന്നതല്ലെന്നും ബോര്‍ഡിൻെറ നിയമ വകുപ്പിനെയും നിയമോപദേഷ്​ടാവിനെയും കുറിച്ച് പരസ്യമായി മോശം വാക്കുകളിൽ അഭിപ്രായപ്രകടനം നടത്തിയതിൽ നിരാശയുണ്ടെന്ന്​ പി.സി.ബി പ്രതികരിച്ചു​.

റിസ്‌വി വ്യക്തിപരമായ അജണ്ടകൾ ​െവച്ചാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു അക്തറിൻെറ പ്രധാന ആരോപണം. മുൻ പാക്​ നായകൻ ശാഹിദ് അഫ്രീദിയെ കോടതി കയറ്റിയ സംഭവത്തിലും റിസ്‌വിക്കെതിരെ അക്​തർ രംഗത്തെത്തിയിരുന്നു. യൂട്യൂബ്​ വിഡിയോയിൽ ഉമറിനെ പിന്തുണച്ച അക്​തർ മൂന്ന്​ വർഷം വിലക്കേർപ്പെടുത്തിയ ബോർഡിൻെറ അച്ചടക്ക പാനലിനെതിരെയും വിമർശനമുന്നയിച്ചിരുന്നു.

Tags:    
News Summary - Shoaib Akhtar faces defamation and criminal proceedings from PCB's legal advisor - sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT