Posted On
date_range Updated On
date_range വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര: ധവാൻ പുറത്ത്, മായങ്ക്, സിറാജ് ടീമിൽ
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒാപണർ ശിഖർ ധവാൻ പുറത്തായപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന മായങ്ക് അഗർവാൾ ടീമിലെത്തി.
പേസ് ബൗളർമാരായ ജസ്പ്രീത് ബുംറക്കും ഭുവനേശ്വർ കുമാറിനും വിശ്രമം നൽകിയപ്പോൾ മുഹമ്മദ് സിറാജ് ഇടംകണ്ടു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലുണ്ടായിരുന്ന ദിനേശ് കാർത്തിക്കും കരുൺ നായരും പുറത്തായി. ഒക്ടോബർ നാലിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുക.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, പൃഥ്വി ഷാ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ശർദുൽ ഠാകൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.