‍യഥാർഥ വയസ്സ് വെളിപ്പെടുത്തി ഷാഹിദ് അഫ്രിദി; വിവാദം

തൻെറ യഥാർഥ വയസ്സ് വെളിപ്പെടുത്തി പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. ഗെയിം ചെയ്ഞ്ചർ എന്ന തൻെറ ആത്മകഥയിലാണ് അഫ്രീദിയുടെ വെളിപ്പെടുത്തൽ. 1975ലാണ് താന്‍ ജനിച്ചതെന്ന് അഫ്രീദി വെളിപ്പെടുത്തി. എനിക്കന്ന് 19 വയസ്സായിരുന്നു. പതിനാറ് വയസ്സല്ല, 1975 ലാണ് ഞാൻ ജനിച്ചത്. എൻെറ പ്രായം തെറ്റായിട്ടാണെന്ന് അധികാരികൾ കാണിച്ചത്- അഫ്രീദി പറഞ്ഞു.

രേഖകളില്‍ 1980 ആണ് അഫ്രീദിയുടെ ജനന തിയതി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അഫ്രിദിയുടെ റെക്കോര്‍ഡും സംശയ നിഴലിലായി. 16ാം വയസില്‍ സെഞ്ച്വറി നേടിയതായിരുന്നു റെക്കോര്‍ഡ്. എന്നാല്‍, വെളിപ്പെടുത്തല്‍ പ്രകാരം ആ സമയത്ത് 21 വയസാണ് അഫ്രിദിയുടെ പ്രായം. ജൂനിയര്‍ ടീമില്‍ അഫ്രീദി കളിച്ചതും ഇക്കാലത്താണ്. വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്. അഫ്ഗാൻ താരമായ ഉസ്മാൻ ഗനി 17 വയസുള്ളപ്പോൾ സിംബാബ്വെക്കെതിരെ നേടിയ ഏകദിന സെഞ്ച്വറി ഇതോടെ റെക്കോർഡ് ബുക്കിൽ ഒന്നാമതെത്തും.

അഫ്രീദിയുടെ യഥാർത്ഥ വയസ്സിനെക്കുറിച്ച് നിരവധി തവണ ചോദ്യങ്ങൾ ഉയർന്നിരുന്നു. 2016 ലോക ട്വന്റി 20 ലോകകപ്പിന് ശേഷം വിരമിച്ച അഫ്രീദി മുൻ കോച്ച് വഖാർ യൂനിസ്, ജാവേദ് മിയാൻദാദ് എന്നിവരെ ആത്മകഥയിൽ വിമർശിക്കുന്നുണ്ട്. ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ അഫ്രീദി രൂക്ഷമായാണ് വിമർശിക്കുന്നത്.

Tags:    
News Summary - Shahid Afridi Reveals His Real Age- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.