മാപ്പ് ചോദിച്ച് സഞ്ജു, കടുത്ത നടപടി ഉണ്ടാകില്ലെന്ന് അച്ചടക്കസമിതി

തിരുവനന്തപുരം: ഡ്രസിങ് റൂമില്‍ അപമര്യാദയായി പെരുമാറിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി. സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) കടുത്ത നടപടിക്ക് മുതിരില്ളെന്ന് സൂചന. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കെ.സി.എ ആസ്ഥാനത്ത് പിതാവ് സാംസണിനൊപ്പം അച്ചടക്കസമിതി മുമ്പാകെ ഹാജരായ സഞ്ജു, തന്‍െറ തെറ്റ് സമ്മതിച്ച് മേലില്‍ ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകില്ളെന്ന് ഉറപ്പുനല്‍കി. 

കെ.സി.എ വൈസ് പ്രസിഡന്‍റ് ടി.ആര്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായ നാലംഗ അച്ചടക്കസമിതി രാവിലെ ക്യാപ്റ്റന്‍ രോഹന്‍ പ്രേമില്‍നിന്ന് നേരിട്ടും ടീം മാനേജര്‍ മനോജ് ഉണ്ണികൃഷ്ണനില്‍ നിന്ന് ഫോണിലൂടെയും വിശദീകരണം തേടിയിരുന്നു.  ഫോം നഷ്ടപ്പെട്ടതും അതുമൂലമുണ്ടായ കടുത്ത മാനസിക സമ്മര്‍ദവുമാണ് മോശം പെരുമാറ്റത്തിന് കാരണമെന്നും ആദ്യ വീഴ്ചയായി കണ്ട് മാപ്പുതരണമെന്നും സഞ്ജു പറഞ്ഞതായാണ് വിവരം.

കെ.സി.എ പ്രസിഡന്‍റ് ടി.സി. മാത്യുവിനെതിരെ പിതാവ് സാംസണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്‍െറ അറിവോടെയല്ളെന്നും അതിലും താന്‍ ക്ഷമ ചോദിക്കുന്നെന്നും സഞ്ജു പറഞ്ഞു. ഒരുമണിക്കൂറോളം സഞ്ജുവുമായി സംസാരിച്ച സമിതി മൂന്നുമണിയോടെ സാംസണിന് പറയാനുള്ളതും കേട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കെ.സി.എക്ക് കൈമാറും. കെ.സി.എ ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. തന്‍െറ തെറ്റുകള്‍ ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു കെ.സി.എക്ക് നേരത്തേ ഇ-മെയില്‍ അയച്ചിരുന്നു.

അതേസമയം, സഞ്ജുവിന്‍െറ കരിയറിനെ ബാധിക്കാത്ത നടപടികളാകും കെ.സി.എ സ്വീകരിക്കുകയെന്നും യുവതാരത്തെ ദ്രോഹിക്കണമെന്ന ചിന്ത കെ.സി.എക്ക് ഇല്ളെന്നും  ടി.ആര്‍. ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രകടനത്തോടൊപ്പം ഒരു കളിക്കാരന്‍ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് അച്ചടക്കം. ഇവ രണ്ടും ഒരുമിച്ച് കൊണ്ടുപോകാനാണ് കളിക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനായാല്‍ തെറ്റ് സംഭവിക്കുമെന്നും ഇതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഹിയറിങ്ങിനുശേഷം സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. കെ.സി.എയുമായി ആശയവിനിമയത്തില്‍ വന്ന പോരായ്മയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സാംസണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘സഞ്ജുവിനെ വളര്‍ത്തിക്കൊണ്ടുവന്നത് കെ.സി.എയാണ്. അവന്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കാനുള്ള അധികാരം കെ.സി.എക്കുണ്ട്’ -അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഗോവക്കെതിരായ രഞ്ജിട്രോഫി മത്സരത്തിനിടെ പൂജ്യത്തിന് പുറത്തായ സഞ്ജു ഡ്രസിങ് റൂമിലത്തെി ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ റൂം വിട്ടുപോയെന്നുമാണ് ആരോപണം.

Tags:    
News Summary - sanju v samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT