സനത്​ ജയസൂര്യക്ക്​ നടക്കാൻ​ ഉൗന്നുവടി വേണം

വിഖ്യാതനായ ​ശ്രീലങ്കൻ താരം സനത്​ ജയസൂര്യയെ അറിയാത്ത ക്രിക്കറ്റ്​ ആരാധകർ ഉണ്ടാവില്ല. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരവും മുൻ നായകനുമായ ജയസൂര്യ കാൽ മുട്ടിനേറ്റ പരിക്ക്​ കാരണം ഇപ്പോൾ നടക്കുന്നത്​ ഉൗന്നുവടിയുമായി. 

48 വയസ്സുകാരനായ ജയസൂര്യക്ക്​ പരിക്കേറ്റിട്ട്​ മാസങ്ങളായെങ്കിലും വാർത്തകളിൽ നിറയുന്നത്​ താരത്തി​​​െൻറ ഉൗന്നു വടിയുമേന്തിയുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മുതലാണ്​. ഉടൻ തന്നെ മികച്ച ചികിത്സക്കായി താരം മെൽബണിലേക്ക്​ പോകും. ഒരു മാസത്തോളം ചികിത്സക്കും ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനും ശേഷമായിരിക്കും ജയസൂര്യ ലങ്കയിലേക്ക്​ തിരിക്കുക. 

ലങ്കക്ക്​ വേണ്ടി 445 ഏകദിനങ്ങളും 110 ടെസ്​റ്റുകളും 31 ട്വൻറി ട്വൻറിയും കളിച്ച ജയസൂര്യ നിരവധി റെക്കോർഡുകളും ത​​​െൻറ പേരിലാക്കിയിരുന്നു. ​െഎ.പി.എല്ലി​​​െൻറ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന്​ വേണ്ടിയും ബാറ്റേന്തി. സചിൻ ടെണ്ടുൽകറിനും ബ്രയാൻ ലാറക്കും റിക്കി പോണ്ടിങ്ങിനുമൊക്കെ തുല്ല്യനായിരുന്ന താരത്തി​​​െൻറ ഉൗന്ന്​ വടിയുമേന്തിയുള്ള ചിത്രം വേദനയുണ്ടാക്കുന്നതാണെന്നാണ്​ സാമൂഹ്യ മാധ്യമങ്ങളിലെ സംസാരം.

Tags:    
News Summary - Sanath Jayasuriya is unable to walk without crutches - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT