ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുടെ െതാപ്പിയിൽ മറ്റൊരു പൊൻതൂ വൽ കൂടി. വ്യാഴാഴ്ച ലണ്ടനിൽ ചേർന്ന െഎ.സി.സി യോഗം സചിനെ ‘ഹാൾ ഒാഫ് ഫെയിം’ പട്ടികയിൽ ഉൾ പ്പെടുത്തി. ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ അലൻ ഡൊണാൾഡ്, ആസ്ട്രേലിയൻ വനിത ക്രിക്കറ്റ ർ കാതറിൻ ഫിസ്പാട്രിക് എന്നിവരും സചിനൊപ്പം പട്ടികയിൽ ഇടംപിടിച്ചു. ഹാൾഒാഫ് ഫെയ ിമിൽ ഉൾപ്പെടുന്ന ആറാമത്തെ ഇന്ത്യൻതാരമാണ് സചിൻ. സുനിൽ ഗവാസ്കർ, ബിഷൻ സിങ് ബേദ ി, കപിൽ ദേവ് (2009), അനിൽ കുംബ്ലെ (2015), രാഹുൽ ദ്രാവിഡ് (2018) എന്നീ മഹാരഥൻമാരാണ് സചിന് മുമ്പ് പട്ടികയിലിടം നേടിയ ഇന്ത്യക്കാർ. കളി മതിയാക്കി അഞ്ചു വർഷത്തിനുശേഷം ഹാൾ ഒാഫ് ഫെയിമിൽ ഉൾപ്പെടുത്താം എന്ന നിബന്ധന പൂർത്തിയായ ഉടനെയാണ് സചിന് ഇടം നൽകുന്നത്. 2013 നവംബറിലായിരുന്നു സചിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.
1989ൽ 16ാം വയസ്സിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറി 24 വർഷം രാജ്യത്തിനായി കളിച്ച സചിൻ റെക്കോഡ് പുസ്തകങ്ങളിൽ ഒരുവിധമെല്ലാം തെൻറ പേരിലാക്കിയാണ് പടിയിറങ്ങിയത്. കളിയിലെ പ്രതിഭകൊണ്ടും കളിക്കളത്തിലെയും പുറത്തെയും മര്യാദകൊണ്ടും മാതൃകാ പുരുഷനായ താരം ആരാധകർക്കും ക്രിക്കറ്റ് ലോകത്തിനും മാസ്റ്റർ ബ്ലാസ്റ്ററായി. വിരാട് കോഹ്ലിയും ഹാഷിം ആംലയും ഉൾപ്പെടെയുള്ള പുതുതലമുറക്കു മുന്നിലെ റെക്കോഡുകളിലെല്ലാം സചിെൻറ പേരാണ് മുന്നിലുള്ളതെന്നതുതന്നെ ഇന്ത്യ ക്രിക്കറ്റിന് സമ്മാനിച്ച ജീനിയസിെൻറ മഹത്ത്വം വർധിപ്പിക്കുന്നു.
സെഞ്ച്വറിയിൽ സെഞ്ച്വറിയടിച്ച ഏകതാരം (ടെസ്റ്റിൽ 51ഉം ഏകദിനത്തിൽ 49ഉം). ടെസ്റ്റിലെയും (200 മത്സരങ്ങളിൽനിന്ന് 15921 റൺസ്) ഏകദിനത്തിലെയും (463 മത്സരങ്ങളിൽനിന്ന് 18426 റൺസും) എക്കാലത്തെയും വലിയ റൺവേട്ടക്കാരൻ. ഏകദിനത്തിലെ ആദ്യ ഡബ്ൾ സെഞ്ച്വറിക്കുടമ. 200 ടെസ്റ്റ് ക്യാപുകൾ സ്വന്തമായുള്ള ഏകതാരം. 1157 ദിവസം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എന്നിവ സചിൻ സ്ഥാപിച്ച റെക്കോഡുകളിൽ ചിലതുമാത്രം. 2011ൽ ലോകകപ്പുയർത്തിയ ഇന്ത്യൻ ടീമിൽ അംഗംകൂടിയാണ് സചിൻ. രണ്ട് ദശാബ്ദത്തിലേറെ നീണ്ടുനിന്ന തെൻറ ക്രിക്കറ്റ് കരിയറിലുടനീളം കൂടെനിന്ന എല്ലാവരോടും സചിൻ നന്ദി അറിയിച്ചു. തെൻറ ഉൗർജമായി പ്രവർത്തിച്ച മാതാപിതാക്കൾ, ഭാര്യ അഞ്ജലി, ജ്യേഷ്ഠൻ അജിത്ത് എന്നിവരോട് സന്തുഷ്ടി പ്രകടിപ്പിച്ച സചിൻ, രമാകാന്ത് അചരേക്കറിനെപ്പോലെ ഒരു കോച്ചിനെയും ലഭിക്കാൻ താൻ ഭാഗ്യം ചെയ്തുവെന്നും ഹാൾഒാഫ് ഫെയിം സ്വീകരിച്ച് പറഞ്ഞു.
അലൻ ഡൊണാൾഡ്
ദക്ഷിണാഫ്രിക്ക ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ മുമ്പനാണ് അലൻ ഡൊണാൾഡ്. ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റിൽ 300ഉം ഏകദിനത്തിൽ 200ഉം വിക്കറ്റുകൾ തികച്ച ആദ്യബൗളറായ ഡൊണാൾഡ് ആകെ വിക്കറ്റ് നേട്ടം 602 ആക്കിയശേഷം 2004ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചത്.
ഫിസ്പാട്രിക്
ഹാൾ ഒാഫ് ഫെയിമിൽ ഇടംനേടുന്ന എട്ടാമത്തെ വനിത ക്രിക്കറ്റ്താരമാണ് ഫിസ്പാട്രിക്. 16 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 180 വിക്കറ്റുകൾ വീഴ്ത്തിയ വനിത ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരികളിൽ രണ്ടാം സ്ഥാനക്കാരി.1997ലും 2005ലും ലോകകപ്പ് നേടിയ ഒാസീസ് ടീമിൽ അംഗമായിരുന്ന അവർ 2012-15 കാലയളവിൽ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തു.
ഐ.സി.സി ഹാള്‍ ഓഫ് ഫെയിം?
ലോകക്രിക്കറ്റിന് നല്കുന്ന സംഭാവനകള്‍ പരിഗണിച്ച് 2009 ജനുവരിയിലാണ് ഐ.സി.സി ഹാള്‍ ഓഫ് ഫെയിം ഏര്‍പ്പെടുത്തിയത്. ലോക ക്രിക്കറ്റിൽ 87 പേരെയാണ് ഇതുവരെ ഹാൾഒാഫ് ഫെയിമിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ട് (28), ആസ്ട്രേലിയ (26), വെസ്റ്റിൻഡീസ് (18), പാകിസ്താൻ (5), ന്യൂസിലൻഡ് (3), ദക്ഷിണാഫ്രിക്ക (3), ശ്രീലങ്ക (1) എന്നിങ്ങനെയാണ് ഒരോ രാജ്യത്തുനിന്നും പട്ടികയിൽ ഇടം നേടിയ കളിക്കാരുടെ എണ്ണം. ഹാൾഒാഫ് ഫെയിമിൽ ഉൾപ്പെടാൻ ബാറ്റ്സ്മാൻ 8000 റൺസും രണ്ട് പ്രധാന ഫോർമാറ്റുകളിലുമായി 20 സെഞ്ച്വറികളും നേടിയിരിക്കണം. ബൗളർമാർ 200 വിക്കറ്റുകൾ വീഴ്ത്തുകയും ടെസ്റ്റിൽ 50ഉം ഏകദിനത്തിൽ 30ഉം സ്ട്രൈക്ക് റേറ്റും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.