കോവിഡ്​ 19: പ്രതിരോധ പ്രവർത്തനങ്ങൾ രോഹിത്തി​െൻറ 80 ലക്ഷം

മുംബൈ: കോവിഡ്​ 19 വൈറസ്​ ബാധ അതിവേഗമാണ്​ ആഗോളതലത്തിൽ പടർന്നു പിടിക്കുന്നത്​. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമ ത്തിലാണ്​ ലോകരാജ്യങ്ങളെല്ലാം. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പണവും ലോകരാജ്യങ്ങൾക്ക്​ മുന്നിൽ വെല്ലുവിളിയാവുന്നുണ്ട്​.

ഇന്ത്യയിലും സ്ഥിതി വ്യത്യസ്​തമല്ല. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവന നൽകണമെന്ന്​ ​പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്​തിരുന്നു. ഇതി​​െൻറ ചുവടുപിടിച്ച്​ 80 ലക്ഷം രൂപ നൽകിയിരിക്കുകയാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ താരം രോഹിത്​ ശർമ്മ.

45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കേയേഴ്​സ്​ ഫണ്ടിലേക്കും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അഞ്ച്​ ലക്ഷം വീതം ജനങ്ങൾക്കും തെരുവ്​ നായ്​ക്കൾക്കും ഭക്ഷണം നൽകാനുമാണ്​ രോഹിത്​ നൽകിയിരിക്കുന്നത്​.

മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളായ സൗരവ്​ ഗാംഗുലി, സചിൻ തെൻഡുൽക്കർ എന്നിവർ 50 ലക്ഷം വീതവും ബാഡ്​മിൻറൺ താരം പി.വി സിന്ധു 10 ലക്ഷവും സംഭാവന നൽകിയിരുന്നു. സുരേഷ്​ റെയ്​ന, ഗൗതം ഗംഭീർ എന്നിവർ യഥാക്രമം 52,50 ലക്ഷമാണ്​ നൽകിയത്​.

Tags:    
News Summary - Rohith sharma covid 19 donation-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.