Posted On
date_range Updated On
date_range ബെൻ സ്റ്റോക്സിന് സെഞ്ച്വറി; പൂണെക്ക് അഞ്ച് വിക്കറ്റ് ജയം
ന്യൂഡൽഹി: ഐ.പി.എല്ലിലെ രണ്ടാം മത്സരത്തിൽ റൈസിങ് പൂണെ സൂപ്പർജയന്‍റ് ഗുജറാത്ത് ലയൺസിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു. 10 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ പൂണെയെ ബെൻ സ്റ്റോക്സിന്‍റെ സെഞ്ചുറിയാണ് രക്ഷിച്ചത്. സോക്സ് 61 പന്തിൽ പുറത്താകാതെ 103 റൺസ് എടുത്തു. ഏഴ് ഫോറും ആറു സിക്സും അടങ്ങിയതാണ് സോക്സിന്‍റെ സെഞ്ചുറി. ഡാനിയേൽ ക്രിസ്റ്റൻ എട്ട് പന്തിൽ നിന്ന് 17 റൺസും ധോണി 26 റൺസും നേടി.
45 റൺസ് നേടിയ മക്കല്ലമാണ് ഗുജറാത്തിന്‍റെ ടോപ്പ് സ്കോറർ. ഇഷാൻ കിഷൻ 31ഉം സുരേഷ് റൈന എട്ടും ആരോൺ ഫിൻച് 13ഉം ദിനേശ് കാർത്തിക് 29ഉം രവീന്ദ്ര ജഡേജ 19ഉം ജയിംസ് ഫോക്നർ ആറും പ്രദീപ് സാങ് വാൻ ഒരു റൺസ് എടുത്തു. ഇമ്രാം താഹിറിന്‍റെ പന്തിൽ ഡയിൻ സ്മിത്ത് പൂജ്യത്തിന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.