224 റൺസിൻെറ വിജയം; ചരിത്രനേട്ടത്തിൽ അ​ഫ്​​ഗാ​ൻ

ചിറ്റഗോങ്​: ടെസ്​റ്റ്​ ക്രിക്കറ്റിലെ രണ്ടാം ജയവുമായി അഫ്​ഗാനിസ്​താൻ. ബംഗ്ലാദേശിനെതിരായ ഏക ടെസ്​റ്റിൽ 224 റൺസ ിനായിരുന്നു അഫ്​ഗാ​​െൻറ ജയം. അവസാനദിനത്തിൽ ജയിക്കാൻ 262 റൺസ്​ എന്ന ലക്ഷ്യവുമായി ബാറ്റിങ്​​ ആരംഭിച്ച ബംഗ്ലാദേശ ്​ മഴയുടെയും വെളിച്ചക്കുറവി​​െൻറയും ആനുകൂല്യത്തിൽ സമനിലയാക്കാൻ ശ്രമിച്ചെങ്കിലും റാഷിദ്​ ഖാ​​െൻറ ബൗളിങ്​​ മികവിൽ അഫ്​ഗാൻ കളി പിടിച്ചു.

ആതിഥേയര​ുടെ രണ്ടാം ഇന്നിങ്​സ്​ 173ന്​ അവസാനിപ്പിച്ചു. അവസാന ഇന്നിങ്​സിൽ 49 റൺസ്​ വഴങ്ങി ആറു വിക്കറ്റ്​ വീഴ്​ത്തിയ റാഷിദ്​ ഖാൻ ടീമി​​െൻറ വിജയശിൽപിയായി. വെളിച്ചക്കുറവും മഴയും അഞ്ചാം ദിനത്തിൽ വില്ലനാവുമെന്ന ഭീതിക്കിടെയാണ്​ എളുപ്പത്തിൽ എതിരാളിയെ പുറത്താക്കി കഥകഴിച്ചത്​.

ഒന്നാം സെഷൻ മഴ മുടക്കിയതോടെ ഒരു മണിക്കാണ്​ കളി ആരംഭിച്ചത്​. രണ്ട്​ ഒാവർ എറിഞ്ഞതിനു പിന്നാലെ വീണ്ടും മഴ. കളി സമനിലയിൽ അവസാനിക്കുമോയെന്ന്​ ഭയന്ന നിമിഷങ്ങൾ. ചായക്കുശേഷം ഒൗട്ട്​ഫീൽഡ്​ ഉണങ്ങി കളി തുടങ്ങു​േമ്പാഴേക്കും വെളിച്ചം മിന്നിയും മാഞ്ഞും കളിച്ചു.

ഇതിനിടെ, വെറും 15 ഒാവറിൽ അഫ്​ഗാൻ കളി തീർത്തു. ശേഷിച്ച നാലു വിക്കറ്റിൽ റാഷിദ്​ മൂന്നും സഹിർ ഒന്നും വിക്കറ്റ്​ വീഴ്​ത്തി പ്രകൃതിയെയും ആതിഥേയരെയും അഫ്​ഗാൻ തോൽപിച്ചു. 2017 ജൂണിൽ ടെസ്​റ്റ്​ പദവി ലഭിച്ച അഫ്​ഗാ​​​െൻറ മൂന്നാം ടെസ്​റ്റ്​ മത്സരമായിരുന്നു ഇത്​. രണ്ടാമത്തെ ജയവും.

Tags:    
News Summary - Rashid Khan spins Afghanistan to famous Test triumph over Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.