ഭുവനേശ്വര്‍: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വമ്പന്‍ സ്കോര്‍. അതിഥി താരം ഇഖ്ബാല്‍ അബ്ദുല്ലയുടെ അപരാജിത സെഞ്ച്വറിയുടെ (157) മികവില്‍ രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ കേരളം ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സെടുത്തു.
കഴിഞ്ഞദിവസം അര്‍ധശതകങ്ങളുമായി ക്രീസിലുണ്ടായിരുന്ന സചിന്‍ ബേബിക്കും (80) ജലജ് സക്സേനക്കും (79) സെഞ്ച്വറി നഷ്ടമായെങ്കിലും എട്ടാമനായി ഇറങ്ങിയ ഇഖ്ബാല്‍ അബ്ദുല്ല കരിയറിലെ മികച്ച പ്രകടനവുമായി ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
214 പന്തില്‍ 14 ബൗണ്ടറികളും ആറു സിക്സുകളുമടക്കമാണ് ഇടങ്കൈയന്‍ ബാറ്റ്സ്മാനായ അബ്ദുല്ല 157ലത്തെിയത്.
ആറിന് 312 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന അബ്ദുല്ലയും കെ.എസ്. മോനിഷും (40) ഏഴാം വിക്കറ്റിന് 141 റണ്‍സ് ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.