രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ് തകർച്ച

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്​ട്രക്കെതിരെ കേരളത്തിന് ബാറ്റിങ്​ തകർച്ച. ടോസ് നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത കേരളം 225 റണ്ണിന് എല്ലാവരും പുറത്തായി. 33 ഓവറിൽ 112 റൺ വഴങ്ങി‍ ആറ് വിക്കറ്റെടുത്ത സൗരാഷ്​ട്ര ​െലഗ് സ്പിന്നർ ധര്‍മേന്ദ്ര ജഡേജയാണ് കേരളത്തി​െൻറ നടുവൊടിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്​ട്ര വിക്കറ്റ് നഷ്​ടപ്പെടാതെ 37 റൺ എടുത്തിട്ടുണ്ട്. 20 റണ്ണുമായി റോബിൻ ഉത്തപ്പയും 16 റണ്ണുമായി സ്നെൽ എസ്. പട്ടേലുമാണ് ക്രീസിൽ. ഒരു ഘട്ടത്തിൽ രണ്ടിന് 121 എന്ന നിലയിൽനിന്നാണ് സ്കോർ ബോർഡിൽ 104 റൺ കൂട്ടിച്ചേർക്കുന്നതിനിടയിൽ അവസാന എട്ട് വിക്കറ്റുകൾ കേരളത്തിന് നഷ്​ടമായത്.

സഞ്ജു സാംസണി​െൻറ ഒറ്റയാൾ പോരാട്ടമാണ് (68) ഇരുന്നൂറ് കടക്കാൻ ആതിഥേയരെ സഹായിച്ചത്. രോഹൻ പ്രേം (29), സൽമാൻ നിസാർ (28),  ജലജ് സക്സേന (22), ക്യാപ്റ്റൻ സചിൻ ബേബി (15), മുഹമ്മദ് അസറുദ്ദീൻ (16), അരുൺ കാർത്തിക്ക് (9) എന്നിവർക്ക് തിളങ്ങാനായില്ല. സൗരാഷ്​ട്രക്കുവേണ്ടി ജയ്‌ദേവ് ഉനാദ്കട്ട്, വന്ദിത് ജീവ് രജനി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


 

Tags:    
News Summary - ranji trophy- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.