രഞ്ജി ട്രോഫി: സൗരാഷ്​ട്രയെ അട്ടിമറിച്ച് കേരളം

തിരുവനന്തപുരം: മുൻ രഞ്ജി ചാമ്പ്യൻമാരായ സൗരാഷ്​ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. ആദ്യ ഇന്നിങ്‌സില്‍ ഏഴു റണ്‍സി‍​െൻറ കടവുമായി ഇറങ്ങിയ കേരളം, സൗരാഷ്​ട്രയെ 95ന്​ ചുരുട്ടിക്കെട്ടിയാണ് 309 റൺസി​െൻറ തകർപ്പൻ വിജയം സ്വന്തമാക്കിയത്. നാലു വിക്കറ്റെടുത്ത ജലജ് സക്‌സേനയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ അക്ഷയ്​യും സിജോമോന്‍ ജോസഫുമാണ് സൗരാഷ്​ട്രയുടെ ബാറ്റിങ്ങി​െൻറ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്സിൽ അർധ സെഞ്ച്വറിയും രണ്ടാമിന്നിങ്സിൽ സെഞ്ച്വറിയും നേടിയ സഞ്ജു വി. സാംസണാണ് കളിയിലെ താരം. സഞ്ജുവി‍​െൻറ തുടർച്ചയായ രണ്ടാമത്തെ മാൻ ഓഫ് ദ മാച്ച് പുരസ്കാരമാണ്. 
സ്‌കോര്‍: കേരളം-225, 411/6d, സൗരാഷ്​ട്ര -232, 95

വിജയത്തോടെ 24 പോയൻറുമായി ഗ്രൂപ്​ ബിയിൽ രണ്ടാം സ്ഥാനത്താണ് കേരളം. രാജസ്ഥാനെ ഇന്നിങ്സിനും 107 റൺസിനും പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ബോണസ് പോയ​േൻറാടെ ഒന്നാം സ്ഥാനത്തെത്തി. 27 പോയൻറാണ് ഗുജറാത്തിനുള്ളത്. അതേസമയം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൗരാഷ്​ട്ര തോൽവിയോടെ 23 പോയൻറുമായി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഇതോടെ നവംബർ 25ന് ഹരിയാനയുമായുള്ള മത്സരം കേരളത്തിന് നിർണായകമായി. ഹരിയാനയോട് വിജയിച്ചാൽ കേരളത്തിന് ക്വാർട്ടർ കടക്കാം. അതേസമയം സമനിലയോ തോൽവിയോ വഴങ്ങിയാൽ സൗരാഷ്​ട്ര^രാജസ്ഥാൻ മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും കേരളത്തി​െൻറ പ്രതീക്ഷകൾ.

ഒരു വിക്കറ്റ് നഷ്​ടത്തില്‍ 30 റണ്‍സെന്നനിലയില്‍ അവസാന ദിനം ബാറ്റിങ് തുടങ്ങിയ സൗരാഷ്​ട്രക്ക്​ ആദ്യം നഷ്ടപ്പെട്ടത് റോബിന്‍ ഉത്തപ്പയെയായിരുന്നു. 12 റണ്‍സെടുത്ത ഉത്തപ്പയെ സിജോമോന്‍ ഫാബിദ് അഹമ്മദി‍​െൻറ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ 20 റണ്‍സെടുത്ത സ്‌നെല്‍ എസ് പട്ടേലും സിജോമോ​െൻറ പന്തില്‍ കൂടാരം കയറി. പിന്നീട് കൂട്ടതകർച്ചക്കായിരുന്നു തുമ്പ സ​െൻറ് സേവിയേഴ്സ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. നാല് റൺസ് എടുക്കുന്നതിനിടയിലാണ് സൗരാഷ്​ട്രയുടെ അവസാന നാല്​ വിക്കറ്റും കടപുഴകിയത്.

നാല് ബാറ്റ്‌സ്മാന്‍മാര്‍ക്ക്​ അക്കൗണ്ട് തുറക്കാനേ കഴിഞ്ഞില്ല. ഈ സീസണിൽ കേരളത്തി‍​െൻറ നാലാമത്തെ വിജയമാണ്. അഞ്ചുമത്സരങ്ങളിൽ ഗുജറാത്തിനോട് മാത്രമാണ് പരാജയപ്പെട്ടത്. മുൻ രഞ്ജി ചാമ്പ്യൻമാരെ തകർക്കാനായത് താരങ്ങളിൽ ആത്മവിശ്വാസം വളർത്തിയതായും അടുത്ത മത്സരത്തിൽ ഹരിയാനയെ അവരുടെ തട്ടകത്തിൽ നേരിടാൻ വിജയം കേരളത്തെ സഹായിക്കുമെന്നും ക്യാപ്റ്റൻ സചിൻ ബേബി പറഞ്ഞു.

Tags:    
News Summary - Ranji Trophy: Samson rises to the occasion-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.