Posted On
date_range Updated On
date_range ചാണ്ഡിമലിന് ന്യൂമോണിയ; ഹെറാത്ത് ലങ്കൻ ക്യാപ്റ്റൻ
കൊളംബോ: ന്യൂമോണിയ ബാധിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേശ് ചാണ്ഡിമൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനില്ല. പനിപിടിച്ച് വെള്ളിയാഴ്ച രാവിലെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാണ്ഡിമലിെൻറ അസാന്നിധ്യത്തിൽ രംഗന ഹെറാത്ത് ആവും ഒന്നാം ടെസ്റ്റിൽ ലങ്കൻ ടീമിനെ നയിക്കുക. ഉപുൽ തരംഗയാണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസൺ സിംബാബ്വെ പര്യടനത്തിൽ ഹെറാത്ത് ടീം നായകനായിരുന്നു. രണ്ട് ടെസ്റ്റിലായി 19 വിക്കറ്റ് വീഴ്ത്തിയ ഹെറാത്ത് ടീമിന് 2-0ത്തിന് വിജയവുമൊരുക്കി. ഇൗ വർഷം ബംഗ്ലാദേശിനെതിരായ മത്സരത്തിലും ലങ്കൻ ക്യാപ്റ്റനായിരുന്നു. ഗാലെയിൽ ജൂൈല 26 മുതൽ 30 വരെയാണ് ഒന്നാം ടെസ്റ്റ്. ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ രണ്ടാം ടെസ്റ്റും ചാണ്ഡിമലിന് നഷ്ടമാവും. സിംബാബ്വെക്കെതിരായ ഏക ടെസ്റ്റിൽ ചാണ്ഡിമലായിരുന്നു ലങ്കയെ നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.