Posted On
date_range Updated On
date_range പുറംവേദന; ഹെറാത്ത് മൂന്നാം ടെസ്റ്റിനില്ല
ന്യൂഡൽഹി: ശ്രീലങ്കൻ സ്പിന്നർ രംഗന ഹെറാത്ത് മൂന്നാം ടെസ്റ്റിനില്ല. പുറംവേദന കാരണമാണ് താരം മൂന്നാം മത്സരത്തിൽനിന്ന് പിൻവാങ്ങിയത്. ചികിത്സക്കായി വ്യാഴാഴ്ച നാട്ടിലേക്ക് തിരിക്കും. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ എട്ട് ഒാവർ മാത്രം എറിഞ്ഞു പിൻവാങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ 39 ഒാവർ എറിഞ്ഞു. വേദന കലശലായതോടെ ഹെറാത്തിെന നാട്ടിലേക്ക് അയച്ചു. പകരം ലെഗ് ബ്രേക് ബൗളർ ജഫറി വാൻഡർസേയെ ടീമിൽ ഉൾപ്പെടുത്തി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1^0ത്തിന് മുന്നിലാണ്. ഡിസംബർ രണ്ടു മുതൽ ഡൽഹിയിലാണ് മൂന്നാം പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.