കൊളംബോ: 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ അർജുന രണതുംഗ. 2011ൽ മുംബൈയിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ഇൗ മൽസരത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് തെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് രണതുംഗ ആവശ്യമുയർത്തിയിരിക്കുന്നത്.
2011ൽ ലോകകപ്പിൽ ശ്രീലങ്ക പരാജയപ്പെട്ടപ്പോൾ നിരാശയുണ്ടായിരുന്നു. അതിനൊപ്പം തന്നെ സംശയവും ഉയർന്നിരുന്നു. ഇന്ത്യയുടെ ഫൈനൽ വിജയത്തിൽ അന്വേഷണം വേണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും രണതുംഗ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ തയാറല്ലെന്നും എന്നാൽ പിന്നീട് അത് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യക്കെതിരായ മൽസരത്തിൽ ശ്രീലങ്ക 50 ഒാവറിൽ 274 റൺസെടുത്തിരുന്നു. സചിൻ അടക്കമുള്ള താരങ്ങൾ പുറത്തായിട്ടും ഇന്ത്യ നാടകീയമായി വിജയം നേടുകയായിരുന്നു. ലോകകപ്പ് വിജയത്തെ സംബന്ധിച്ച് മുമ്പും ഒത്തുകളി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.