സഞ്​ജു, രോഹൻ പ്രേം, സന്ദീപ്​ വാര്യർ എന്നിവർ ശ്രീലങ്കക്കെതിരായ പരിശീലന മത്സരത്തിനുള്ള ടീമിൽ

ന്യൂഡൽഹി: ഇന്ത്യൻ പര്യടനത്തിനെത്തുന്ന ​ശ്രീലങ്കൻ ടീമിനെതിരായ പരിശീലന മത്സരത്തിനുള്ള പ്രസിഡൻറ്​സ്​ ഇലവൻ ടീമിൽ മലയാളി താരങ്ങളായ സഞ്​ജു സാംസൺ, രോഹൻ പ്രേം, സന്ദീപ്​ വാര്യർ എന്നിവരെ ഉൾപ്പെടുത്തി. കേരളത്തിനുവേണ്ടി കളിക്കുന്ന മധ്യ​പ്രദേശുകാരൻ ജലജ്​ സ​ക്​സേ​നയെയും ടീമിലെടുത്തിട്ടുണ്ട്​. നമാൻ ഒാജയാണ്​ നായകൻ. 13 അംഗ ടീമിൽ കേരളത്തിനു​ പുറമെ ഹൈദരാബാദ്​, മധ്യപ്രദേശ്​, പഞ്ചാബ്​ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. കൊൽക്കത്തയിൽ നവംബർ 11നാണ്​ ദ്വിദിന പരിശീലന മത്സരം.

Tags:    
News Summary - presidents eleven team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.