പന്തെറിയാൻ ഇനി പ്രഗ്യാൻ ഓജയില്ല

ഹൈദരാബാദ്​: ടീം ഇന്ത്യക്കായും ​വിവിധ ഐ.പി.എൽ ടീമുകൾക്കായും മിന്നും പ്രകടനം കാഴ്​ചവെച്ച പ്രഗ്യാൻ ഓജ വിരമിക്കൽ പ്രഖ്യാപിച്ചു. അന്താരാഷ്​ട്ര ക്രിക്കറ്റിനുപുറമേ ഫസ്​റ്റ്​ക്ലാസ്​ ക്രിക്കറ്റിലും പന്തെറിയാനുണ്ടാകില്ലെന്ന ്​ പ്രഗ്യാൻ ഓജ അറിയിച്ചു. ഇന്ത്യൻ ജഴ്​സിൽ 24ടെസ്​റ്റുകളിലും 18 ഏകദിനങ്ങളിലും 6ട്വൻറി20 മത്സരങ്ങളിലും ഓജ കളത്തിലിറ ങ്ങിയിട്ടുണ്ട്​.

സച്ചിൻ അവസാന ടെസ്​റ്റിനിറങ്ങിയ 2013 നവംബറിലെ വെസ്​റ്റീഡിസിനെതിരായ മത്സരത്തിലാണ്​ ഓജ അവസാനമായി ഇന്ത്യൻ ജഴ്​സിയണിഞ്ഞത്​. അന്ന്​ 10വിക്കറ്റ്​ വീഴ്​ത്തി കളിയിലെ താരമായിട്ടും ഓജക്ക്​ പിന്നീട്​ ദേശീയ ടീമിലേക്ക്​ വിളിയെത്തിയില്ല. 24 ടെസ്റ്റുകളിൽനിന്ന് 113 വിക്കറ്റുകളാണ് ഓജയുടെ സമ്പാദ്യം. അഞ്ചു തവണ ഏഴു വിക്കറ്റ് നേട്ടവും ഒരു തവണ പത്ത്​ വിക്കറ്റ്​ നേട്ടവും സ്വന്തമാക്കി. 18 ഏകദിനങ്ങളിൽ നിന്ന്​ 21വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്​.

2010ൽ ​മൊഹാലി ടെസ്​റ്റിൽ ഓസീസിനെതിരെ ഒരു വിക്കറ്റിന് വിജയിച്ച ശേഷം വി.വി.എസ്. ലക്ഷ്മണിനൊപ്പം മടങ്ങുന്ന ഓജ. പതിനൊന്നാമനായി ബാറ്റിംഗിനിറങ്ങി പുറത്താകാതെ നിന്ന ഓജ​ വിജയത്തിൽ വലിയ പങ്കുവഹിച്ചിരുന്നു​.

ഐ.പി.എല്ലിൽ പലതവണ മിന്നും പ്രകടനങ്ങൾ ഓജ പുറത്തെടുത്തു. ഡെക്കാൻ ചാർ​​േജ്ജഴ്​സിന്​ വേണ്ടിയും മു​ംബൈ ഇന്ത്യൻസിന്​ വേണ്ടിയുമാണ്​ ഓജ കളിക്കിറങ്ങിയത്​. 2010സീസണിൽ ഡെക്കാൻ ചാർ​േജ്ജഴ്​സിനുവേണ്ടി കളത്തിലിറങ്ങിയ ഓജ ഏറ്റവുമധികം വിക്കറ്റ്​ വീഴ്​ത്തുന്നവർക്കുള്ള പർപ്പിൾ ക്യാപ്പും സ്വന്തമാക്കിയിരുന്നു.

മികച്ചഫോമിൽ നിൽക്കുന്നതിനിടയിൽ ടീമിൽനിന്നും അജ്ഞാതകാരണങ്ങളാൽ പുറത്തുപോയ ഓജ പിന്നീടും വാർത്തകളിൽ ഇടം പിടിച്ചു. ലോകകപ്പ്​ ടീമിൽ നിന്നും പുറത്തായ അംബാട്ടി റായിഡുവിന്​ പിന്നാലെ സമാന അനുഭവം നേരിട്ടുണ്ടെന്ന്​ ഓജ തുറന്നടിച്ചിരുന്നു. 2014ഡിസംബറിൽ ആക്ഷൻ സംശയത്തെ തുടർന്ന്​ വിലക്ക്​ നേരിട്ട ഓജ 2015 ജനുവരിയിൽ ആക്ഷൻ നിയമപരമാക്കി തിരിച്ചെത്തിയിരുന്നു.

Tags:    
News Summary - PRAGYAN OJHA IPL INDIAN CRICKET BCCI -SPORTS NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.