ന്യൂഡൽഹി: പി.എൻ.ബി ബാങ്കിനെ സംബന്ധിച്ച വിവാദങ്ങൾ ശക്തമാകുന്നതിനിടെ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ബാങ്കിെൻറ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്. ചില ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. അതേ സമയം, കോഹ്ലി ബ്രാൻഡ് അംബാസിഡർ സ്ഥാനം ഒഴിയുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് പി.എൻ.ബി അറിയിച്ചു.
വിരാട് കോഹ്ലി പി.എൻ.ബി ബ്രാൻഡ് അംബാസിഡർ സ്ഥാനം ഒഴിയുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം വാർത്തകൾ പൂർണമായും തെറ്റാണ്. ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായും പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾക്കും അടിസ്ഥാനമില്ലെന്ന് പി.എൻ.ബി ശനിയാഴ്ച പുറത്തിറക്കിയ പരസ്യത്തിൽ വ്യക്തമാക്കുന്നു.
പി.എൻ.ബി ബാങ്കിൽ പ്രതിദിനം പിൻവലിക്കാവുന്ന പണത്തിെൻറ പരിധി 3,000 രൂപയാക്കി നിജപ്പെടുത്തിയെന്നായിരുന്നു വാർത്തകൾ. ഇന്ത്യൻ വജ്ര വ്യവസായി നീരവ് മോദി പി.എൻ.ബി ബാങ്കിെൻറ ജാമ്യം ഉപയോഗിച്ച് 11,300 കോടി രൂപ തട്ടിയെടുത്തുവെന്ന വാർത്ത പുറത്ത് വന്നതോടെയാണ് ബാങ്ക് സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.