പാക്​ ​ക്രിക്കറ്റ്​ താരം ഉമർ അക്​മലിന്​ മൂന്ന്​ വർഷം വിലക്ക്​

ഇസ്​ലാമാബാദ്​: പാകിസ്​താൻ ക്രിക്കറ്റ്​ താരം ഉമർ അക്​മലിനെ​ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും പാകിസ്​ താൻ ക്രിക്കറ്റ്​ ബോർഡ്​ വിലക്കി. വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെന്ന കുറ്റത്തിനാണ്​ താരത്തിനെതിരെ നടപ ടിയെടുത്തത്​.

നേരത്തെ ഒരു അഭിമുഖത്തിൽ​ രണ്ട്​ പന്തുകൾ കളിക്കാതിരിക്കാൻ വാതുവെപ്പുകാർ രണ്ടുലക്ഷം ഡോളർ വ ാഗ്​ദാനം ചെയ്​തതായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിൽ കളിക്കാതിരിക്കാൻ അവർ പണം വാഗ്​ദാനം ചെയ്​തതായും താരം തുറന്നുപറഞ്ഞിരുന്നു. 2015ൽ ആസ്​ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ഏകദിന ലോകകപ്പി​​െൻറ സമയത്താണ്​ വാതുവെപ്പുകാർ സമീപിച്ചതെന്നാണ്​ താരം പറഞ്ഞത്​. എന്നാൽ ഇക്കാര്യം അഴിമതി വിരുദ്ധ ഏജൻസിയിൽ റിപ്പോർട്ട്​ ചെയ്​തിരുന്നില്ല.

ബംഗ്ലാദേശ്​ ക്രിക്കറ്റ്​ താരം ശാകിബുൽ ഹസനെ സമാനമായ കുറ്റത്തിന്​ ​െഎ.സി.സി ഒരുവർഷത്തേക്ക്​ വിലക്കിയിരുന്നു. മുമ്പും നിരവധി വിവാദങ്ങളിൽ ഇടം പിടിച്ച 29കാര​​െൻറ കരിയറിൽ ഒരിക്കൽ കൂടി കരിനിഴൽ വീഴ്​ത്തിയിരിക്കുകയാണ്​ സംഭവം. അടുത്തിടെ കോച്ച്​ മിക്കി ആർതറിനെ പരസ്യമായി വിമർശിച്ചതിന്​ മൂന്ന്​ മാസത്തെ വിലക്ക്​ ലഭിച്ചിരുന്നു. ഇതുകൂടാതെ ഫിറ്റ്​നസ്​ ടെസ്​റ്റിനിടെ ട്രെയിനറിനോട്​ മോശമായി പെരുമാറിയ സംഭവവും വിവാദങ്ങൾക്ക്​ തിരികൊളുത്തിയിരുന്നു.

Tags:    
News Summary - PCB hands Umar Akmal three-year ban from all cricket- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT