10 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ ടെസ്റ്റ് വിജയം നുകരാൻ പാകിസ്താൻ

കറാച്ചി: 10 വർഷത്തെ ഇടവേളക്കു ശേഷം സ്വന്തം മണ്ണിലെ ആദ്യ ടെസ്​റ്റ്​ പരമ്പരയിൽ പാകിസ്​താൻ വിജയം നുകരാൻ ഒരുങ്ങുന്നു. ഒന്നാം ഇന്നിങ്​സിൽ ലീഡ്​ വഴങ്ങിയശേഷം രണ്ടാം ഇന്നിങ്​സിൽ തകർത്തടിച്ച ആതിഥേയർ മൂന്നിന്​ 555 റൺസ്​ എന്ന നിലയിൽ ഡിക്ലയർ​ ചെയ്​തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക ഏഴിന്​ 212 എന്ന നിലയിൽ തകർന്നതോടെ പാകിസ്​താൻ വിജയ തീരത്തായി.

ഇനി മൂന്ന്​ വിക്കറ്റ്​ കൈയിലിരിക്കെ സന്ദർശകർക്ക്​ 264 റൺസ്​ കൂടി വേണം. ഓപണർമാരായ ഷാൻ മസൂദ്​ (135), ആബിദ്​ അലി (174) എന്നിവർക്കു പുറമെ ഞായറാഴ്​ച ക്യാപ്​റ്റൻ അസ്​ഹർ അലിയും (118), ബാബർ അസമും (100 നോട്ടൗട്ട്​) സെഞ്ച്വറി കുറിച്ചു. ബാബറി​​െൻറ സെഞ്ച്വറിക്കു പിന്നാലെ പാകിസ്​താൻ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്യുകയായിരുന്നു.

കൂറ്റൻ ലക്ഷ്യത്തിനു​ മുന്നിൽ ലങ്കക്ക്​ ഒരു വശത്ത്​ വിക്കറ്റുകൾ നഷ്​ടമായി. ഓപണർ ഒഷാഡ ഫെർണാണ്ടോ (102) ​പുറത്താവാതെ ക്രീസിലുണ്ട്​. അഞ്ചിന്​ 97ലേക്ക്​ തകർന്നവരെ നിരോഷൻ ഡിക്​വെല്ലയാണ് (65)​ ഒഷാഡക്കൊപ്പം പിടിച്ചു നിർത്തിയത്​. പാകിസ്​താനായി നസീം ഷാ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി.

Tags:    
News Summary - pakistan vs sri lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.