ദുബൈ: ഏക പ്രാതിനിധ്യമായിരുന്ന എസ്. രവിയെ ചൊവ്വാഴ്ച പുറത്താക്കിയതോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ എലീറ്റ് അംപയർമാരുടെ പാനലിൽ ഇനി ഇന്ത്യക്കാരില്ല. സഞ്ജയ് മഞ ്ജരേക്കർ, രഞ്ജൻ മദുഗല്ലെ, ഡേവിഡ് ബൂൺ എന്നിവരും െഎ.സി.സി ജനറൽ മാനേജർ ജോഫ് അലർ ഡീസും ചേർന്ന െസലക്ഷൻ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
എസ്. രവിയുടെ പുറത്താകലിന് െഎ.സി.സി കാരണം വ്യക്തമാക്കിയിട്ടില്ല. 2019- 20 സീസണിൽ പുതിയ അംപയർമാരായി മൈക്കൽ ഗഫ് (ഇംഗ്ലണ്ട്), ജോയൽ വിൽസൺ (വെസ്റ്റ് ഇൻഡീസ്) എന്നിവരെ ഉൾപെടുത്തിയിട്ടുണ്ട്. ഇയാൻ ഗൗൾഡ് വിരമിച്ചതോടെയാണ് രണ്ടുപേർ പുതുതായി പാനലിലെത്തിയത്.
അലീം ദർ, കുമാർ ധർമസേന, മരയ്സ് ഇറാസ്മസ്, ക്രിസ് ഗെഫാനി, റിച്ചാർഡ് ഇല്ലിങ്വർത്, റിച്ചാർഡ് കെറ്റ്ൽബറോ, നൈജൽ ലോങ്, ബ്രൂസ് ഒാക്സൺഫോഡ്, പോൾ റീഫെൽ, റോഡ് ടക്കർ എന്നിവരാണ് മറ്റ് അംപയർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.