സിഡ്നി: ആഷസ് പരമ്പരയിൽ സ്റ്റീവൻ സ്മിത്തിെൻറ പകരക്കാരനായി വന്ന് സ്മിത്തിന െ തന്നെ കവച്ചുവെക്കുന്ന പ്രകടനം പുതുവർഷത്തിലും തുടരുകയാണ് ആസ്ട്രേലിയൻ ബാറ്റ് സ്മാൻ മാർനസ് ലബുഷെയ്ൻ. ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിെൻറ ആദ്യ ദിനം സ്റ്റംപെടുക്കുേമ്പാൾ സെഞ്ച്വറി നേടി പുറത്താകാതെ നിൽക്കുന്ന ലബുഷെയ്െൻറ (130*) മികവിൽ ആസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 283 റൺസെടുത്തു.
കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽനിന്ന് ലബുഷെയ്ൻ നേടുന്ന നാലാം സെഞ്ച്വറിയാണിത്. മാത്യു വെയ്ഡാണ് (22) ലബുഷെയ്നൊപ്പം ക്രീസിൽ. കഴിഞ്ഞ വർഷം 64.94 റൺസ് ശരാശരിയിൽ 1104 റൺസ് നേടി ടെസ്റ്റിലെ ടോപ് സ്കോററായ ലബുഷെയ്ൻ വീണ്ടും ബ്ലാക് കാപ്സിന് മുന്നിൽ പാറപോലെ ഉറച്ചുനിൽക്കുകയാണ്.
പെർത്തിലും മെൽബണിലും നടന്ന ആദ്യ രണ്ടു ടെസ്റ്റുകളിലും വൻ തോൽവി ഏറ്റുവാങ്ങിയ കിവീസിന് കൂനിന്മേൽ കുരുവെന്നോണം ക്യാപ്റ്റൻ െകയ്ൻ വില്യംസൺ, ബാറ്റ്സ്മാൻ ഹെൻറി നികോൾസ്, ഓൾറൗണ്ടർ മിച്ചൽ സാൻറ്നർ എന്നിവർ അസുഖബാധിതരായതിനെ തുടർന്ന് കളത്തിലിറങ്ങിയില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ഓപണർ ജോ ബേൺസിനെ (18) എളുപ്പം നഷ്ടമായി.
ശേഷം ഡേവിഡ് വാർണറിനൊപ്പം (45) 56 റൺസ് കൂട്ടുെകട്ടുണ്ടാക്കിയ ലബുഷെയ്ൻ സ്മിത്തിെനാപ്പം (63) മൂന്നാം വിക്കറ്റിൽ 156 റൺസ് ചേർത്തു. വില്യംസണിെൻറ അസാന്നിധ്യത്തിൽ ടോം ലഥാമാണ് കിവീസിനെ നയിക്കുന്നത്. പേസർ ടിം സൗത്തിയെ ഒഴിവാക്കി രണ്ടു സ്പിന്നർമാരെയാണ് ന്യൂസിലൻഡ് കളിപ്പിക്കുന്നത്. കോളിൻ ഡി ഗ്രാൻഡോം രണ്ടും നീൽ വാഗ്നർ ഒരു വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.