ക്രൈസ്റ്റ്ചർച്ച്: ഇംഗ്ലണ്ടിനെ 307 റൺസിന് പുറത്താക്കി ആദ്യ ഇന്നിങ്സിനിറങ്ങിയ ന്യൂസിലൻഡിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം അവസാനിക്കുേമ്പാൾ ആറുവിക്കറ്റ് നഷ്ടത്തിൽ 192 എന്ന നിലയിലാണ്. നാലുവിക്കറ്റ് കൈയിലുള്ള ആതിഥേയർക്ക് ഇംഗ്ലണ്ട് സ്കോർ മറികടക്കാൻ 116 റൺസ് വേണം. ബി.ജെ. വാർട്ടിങ്ങും (77) ടിം സൗത്തിയുമാണ് (13) ക്രീസിൽ.
സന്ദർശകരെ ചെറിയ റൺസിന് പുറത്താക്കി ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡ് വൻ തകർച്ചയോടെയാണ് തുടങ്ങിയത്. സ്റ്റുവർട്ട് ബ്രോഡിെൻറയും(നലു വിക്കറ്റ്) ജെയിംസ് ആൻഡേഴ്സണിെൻറയും (രണ്ടു വിക്കറ്റ്) പേസിനുമുന്നിൽ മുൻനിര താരങ്ങളെല്ലാം മുട്ടുവിറച്ച് മടങ്ങി. അഞ്ചിന് 36 എന്ന നിലയിൽ വൻതകർച്ച നേരിട്ട ന്യൂസിലൻഡിനെ വിക്കറ്റ് കീപ്പർ ബി.ജെ. വാർട്ടിങ്ങും (77), കോളിൻ ഗ്രാൻഡ്ഹോമും(72) ചേർന്ന് കിവികളെ രക്ഷപ്പെടുത്തുകയായിരുന്നു.
ആറാം വിക്കറ്റിൽ ഇരുവരും 141 റൺസിെൻറ കൂട്ടുകെെട്ടാരുക്കി. നേരത്തെ, എട്ടിന് 290 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ജോണി ബെയർസ്റ്റോ (101) സെഞ്ച്വറി കുറിച്ചു. താരത്തിെൻറ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.