ഒാക്ലൻഡ്: ക്യാപ്റ്റൻ കെയിൻ വില്യംസണിെൻറ സെഞ്ച്വറിക്കു പിന്നാലെ ഹെൻറി നികോൾസും സെഞ്ച്വറി കുറിച്ചപ്പോൾ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിെൻറ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡിന് 369 റൺസ് ലീഡ്. വാലറ്റക്കാരെ കൂട്ടുപിടിച്ച് നികോൾസ് 145 റൺസുമായി പുറത്താകാതെനിന്ന് എട്ടുവിക്കറ്റ് നഷ്ടത്തിൽ 427 റൺസിന് ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചു.
രണ്ടാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തിട്ടുണ്ട്. അവസാന ഒാവറിൽ ക്യാപ്റ്റൻ ജോറൂട്ട് പുറത്തായതോടെ ഡേവിഡ് മലാനാണ് (19) ക്രീസിലുള്ളത്. റൂട്ടിന് പുറമെ അലസ്റ്റെയർ കുക്ക് (2), മാർക്ക് സ്റ്റോണിമാൻ (55) എന്നിവരുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ഒരു ദിനം മാത്രം ബാക്കിനിൽക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ടിന് 237 റൺസ് വേണം. സ്കോർ: ഇംഗ്ലണ്ട് 58/10, 132/3^ ന്യൂസിലൻഡ്ന് 427/8.
മഴ മാറിനിന്ന നാലാം ദിനം നികോൾസിെൻറ നേതൃത്വത്തിലാണ് കിവികൾ സ്കോർ ഉയർത്തിയത്. വിക്കറ്റ് കീപ്പർ വാറ്റ്ലിങ് (31), കോളിൻ ഗ്രാൻഡ്ഹോം (29), ടിം സൗത്തി (25) എന്നിവരും പിടിച്ചുനിന്നു. എട്ടിന് 427 എന്ന നിലയിലാണ് ആതിഥേയർ കളി അവസാനിപ്പിക്കുന്നത്. നികോൾസിനൊപ്പം(145) നീൽ വാഗ്നർ (9) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.