ഒാക്ലൻഡ്: ന്യൂസിലൻഡ്-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിെൻറ മൂന്നാം ദിനവും മഴ തടസ്സമായി. 17 പന്തുകൾ മാത്രം എറിഞ്ഞപ്പോഴാണ് കളി തടസ്സപ്പെടുത്തി മഴയെത്തിയത്.
അടുത്ത രണ്ടു സെഷനുകളിലും കാത്തിരുന്നെങ്കിലും മഴ തോരാതിരുന്നതോടെ ശനിയാഴ്ചത്തെ കളി ഉപേക്ഷിച്ചു. അർധസെഞ്ച്വറി തികച്ച് ഹെൻറി നികോൾസും (52) ബി.ജെ. വാറ്റ്ലിങ്ങുമാണ് (18) ക്രീസിൽ. രണ്ടു ദിവസം ബാക്കിയിരിക്കെ കിവികൾക്ക് 175 റൺസ് ലീഡായി. സ്കോർ- ഇംഗ്ലണ്ട്: 58/10, ന്യൂസിലൻഡ്: 233/4.
പേസ് ബൗളർമാരായ ട്രൻഡ് ബോൾട്ടിെൻറയും (6 വിക്കറ്റ്) ടിം സൗത്തിയുടെയും (4) ബൗളിങ്ങിൽ ആദ്യ ദിനം ഇംഗ്ലണ്ട് 58 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കെയിൻ വില്യംസണിെൻറ (102) നേതൃത്വത്തിലാണ് ലീഡ് പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.