Posted On
date_range Updated On
date_range ധോണിയുടെ ആധാർ വിവരങ്ങൾ ചോര്‍ന്നു
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണി ആധാര്‍ കാര്‍ഡിനായി നല്‍കിയ വിവരങ്ങൾ ചോര്‍ന്നു. ആധാർ ഏജന്‍സി വഴിയാണ് രഹസ്യവിവരങ്ങൾ ചോര്‍ന്നത്. ധോണിയോടുള്ള ആരാധന മൂത്ത് താരത്തിൻെറയും കുടുംബത്തിൻെറയും ആധാര്‍ രേഖകൾ ഏജന്‍സി ട്വീറ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് ധോണിയുടെ ഭാര്യ സാക്ഷി സിങ് ആണ് ഇക്കാര്യം കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ധോനി ആധാറിന്റെ ഭാഗമാകുന്ന വിവരം മന്ത്രിയും ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള കമൻറിലാണ് സാക്ഷി പ്രതികരിച്ചത്. സംഭവം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സാക്ഷിക്ക് നന്ദി പറഞ്ഞ മന്ത്രി നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കി. സംഭവം വിവാദമയതോടെ ധോണിയുടെ ആധാർ രേഖകൾ ട്വിറ്ററിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.