???????????????? ???? ?? ??????? ???? ??.???? ????????? ???????? ??????

ചെന്നൈയിലേക്ക് തിരികെയെത്താൻ തയ്യാറായി 'തല'

ചെന്നൈ: ഐ.പി.എല്ലിലേക്ക് തിരികെയെത്തിയ ചെന്നൈ സൂപ്പര്‍കിങ്സിനെ നയിക്കാൻ വിജയനായകൻ എം.എസ് ധോണിയെത്തുന്നു. സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് താൻ ചെന്നൈയിലേക്ക് തിരികെയെത്തുന്ന കാര്യം ധോണി അറിയിച്ചത്. നായകന്‍ എന്ന് അര്‍ത്ഥം വരുന്ന തല എന്ന തമിഴ് വാക്ക് പതിപ്പിച്ച ചെന്നൈ സൂപ്പര്‍കിങ്സിന്റെ ജഴ്‌സി ധരിച്ച ചിത്രമാണ് ധോണി പോസ്റ്റ് ചെയ്തത്. 

ര​ണ്ടു​വ​ർ​ഷ​ത്തെ വി​ല​ക്ക്​ നീ​ങ്ങി​യ​തോ​ടെയാണ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ 11ാം സീ​സ​ണി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ് ശ​ക്​​ത​മാ​യ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങിയത്. 2015ൽ ​ടീ​മി​ന്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​േ​മ്പാ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ്ര​മു​ഖ താ​ര​ങ്ങ​​ളെ​യും കോ​ച്ചി​ങ്​ സ്​​റ്റാ​ഫി​നെ​യും സ്വ​ന്ത​മാ​ക്കി തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ്​ ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ. ധോ​ണിക്ക് പുറമെ മു​ൻ ന്യൂ​സി​ല​ൻ​ഡ്​ ക്യാ​പ്​​റ്റ​ൻ കൂ​ടി​യാ​യ കോ​ച്ച്​ സ്​​റ്റീ​ഫ​ൻ ​​​ഫ്ലെ​മി​ങ്, ബൗ​ളി​ങ്​ കോ​ച്ച്​ ആ​ൻ​ഡി ബി​ഷ​ൽ, ഫീ​ൽ​ഡി​ങ്​ കോ​ച്ച്​ സ്​​റ്റീ​വ്​ റി​ക്​​സ​ൺ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തെ നി​ല​നി​ർ​ത്താ​നു​ള്ള വ​ഴിയിലാണ് ടീം.

2013 സീ​സ​ണി​ലെ വാ​തു​വെ​പ്പ്​ കേ​സ്​ അ​നേ​ഷി​ച്ച ലോ​ധ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സു​പ്രീ​ം​കോ​ട​തി​യാ​ണ്​ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സി​നും രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നും ര​ണ്ടു വ​ർ​ഷ വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 

Tags:    
News Summary - MS Dhoni wears CSK colours after ban ends sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.