മുഹമ്മദ് ഷമിക്ക് വാഹനാപകടത്തിൽ പരിക്ക് 

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയായായിരുന്നു അപകടം. ഷമിയുടെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡെറാഡൂണിൽ വിശ്രമത്തിലാണ് താരം. 

അടുത്തിടെ ഷമിയുടെ ഭാര്യ ഹസിന്‍ ജാഹന്‍റെ പരാതിയെ തുടർന്നു അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 
 

Tags:    
News Summary - Mohammed Shami reportedly injured in road accident-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.