മീ ടൂ: ബി.സി.സി.​െഎ സി.ഇ.ഒ രാഹുൽ ജോഹ്​റി ​​െഎ.സി.സി യോഗത്തിൽ പ​െങ്കടുക്കില്ല

ന്യൂഡൽഹി: ചീഫ്​ എക്​സിക്യൂട്ടീവുമാർക്കായി െഎ.സി.സി സിംഗപ്പൂരിൽ സംഘടിപ്പിക്കാനിരിക്കുന്ന ദ്വിദിന യോഗത്തിൽ ബി.സി.സി.​െഎയെ പ്രതിനീധീകരിച്ച്​ സി.ഇ.ഒ രാഹുൽ ജോഹ്​റി പ​െങ്കടുത്തേക്കില്ല. ജോഹ്​റിക്ക്​ നേരെ ഉയർന്ന മീടൂ ആരോപണങ്ങളെ തുടർന്നാണ് ​യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്​.

ജോഹ്​റിക്ക്​ പകരക്കാരനായി ബി.സി.സി.​െഎ ആക്​ടിങ്​ സെക്രട്ടറി അമിതാഭ്​ ചൗധരി യോഗത്തിൽ പ​െങ്കടുക്കും. ഒക്​ടോബർ 16 മുതൽ 19 വരെയാണ്​ യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്​. വേനൽ ഒളിമ്പിക്​സ്​ ഗെയിംസിൽ ക്രിക്കറ്റ്​ ഉൾപെടുത്തുന്നതി​െന കുറിച്ചും ഭാവിയിൽ ടി20, ടി10 ക്രിക്കറ്റ്​ ലീഗുകൾക്ക്​ പ്രാധാന്യം നൽകുന്നതി​െന കുറിച്ചും ചർച്ച ചെയ്യുകയാണ്​ പ്രധാന ലക്ഷ്യം.

തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി ട്വിറ്ററിലൂടെ ജോഹ്​റിയുടെ സഹപ്രവർത്തക ആരോപിച്ചിരുന്നു. ഒരു സാറ്റലൈറ്റ് ചാനലിൽ ജോഹ്റി​യുടെ സഹപ്രവർത്തകയായിരുന്നു ഇവർ. രാഹുലിനോട് ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ ബി.സി.സി.​െഎ വിദഗ്ധ കമ്മിറ്റി തലവൻ വിനോദ് റായ് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ജോഹ്റി ബി.സി.സി.ഐയിൽ ചേരുന്നതിന് മുമ്പ് നടന്ന സംഭവമാണിത്.

Tags:    
News Summary - MeToo allegation: BCCI CEO to skip ICC meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.