Posted On
date_range Updated On
date_range അഫ്ഗാനെതിരെ കോഹ്ലി കളിക്കും
ന്യൂഡൽഹി: അരങ്ങേറ്റ ടെസ്റ്റ് കളിക്കാനെത്തുന്ന അഫ്ഗാനെ നേരിടാൻ ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയും വേണമെന്ന് ബി.സി.സി.െഎ. ജൂൺ 14ന് ബംഗളൂരുവിലാണ് ടെസ്റ്റ്. എന്നാൽ, ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയാറെടുപ്പെന്ന നിലയിൽ ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കാൻ കോഹ്ലിയെ നേരേത്ത അനുവദിച്ചിരുന്നു.
കോഹ്ലി പിൻവാങ്ങുന്നത് അഫ്ഗാൻ ക്രിക്കറ്റിനെ അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് ബി.സി.സി.ഐയിലെ ചില പ്രതിനിധികളുടെ അഭിപ്രായം. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി വിരാട് കോഹ്ലിയെ കൗണ്ടി കളിക്കാൻ വിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.