ചെന്നൈക്കെതിരായ തോൽവിക്ക് പിന്നാലെ കോഹ്​ലിക്ക്​ 12 ലക്ഷം രൂപ പിഴ

ബംഗളൂരു: ​െഎ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്​സിനെതിരായ ​െഎ.പി.എൽ മത്സരത്തിൽ പരാജയപ്പെട്ടതിന്​ പിന്നാലെ കുറഞ്ഞ ഒാവർ നിരക്കിനെത്തുടർന്ന്​​ ബംഗളൂരു റോയൽ ചലഞ്ചേഴ്​സ്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിക്ക്​ 12 ലക്ഷം രൂപ പിഴ വിധിച്ചു.

ബംഗളൂരു കുറിച്ച 205 റൺസ്​ വിജയലക്ഷ്യം അമ്പാടി റായുഡുവി​​​െൻറയും (82) ക്യാപ്​റ്റൻ എം.എസ്​. ധോണിയുടെയും (70 നോട്ടൗട്ട്​) വെടിക്കെട്ട്​ ബാറ്റിങ്​ മികവിൽ രണ്ട്​ പന്തും അഞ്ച്​ വിക്കറ്റും ശേഷിക്കെ ചെന്നൈ മറികടന്നിരുന്നു. ജയത്തോടെ നെറ്റ്​ റൺറേറ്റി​​​െൻറ ബലത്തിൽ ചെന്നൈ പോയിൻറ്​ പട്ടികയുടെ തലപ്പത്തെത്തി. 
Tags:    
News Summary - Kohli fined ₹12 lakh for slow over rate against CSK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT