'അവനൊരു പ്രത്യേക പ്രതിഭയാണ്, എന്തിനാണ് ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചതെന്ന് അറിയില്ല'; ചരിത്രനേട്ടത്തിന് പിന്നാലെ കോഹ്‌ലിയെ കുറിച്ച് മുൻ ഇന്ത്യൻ നായകൻ

ഏകദിന ക്രിക്കറ്റിൽ 15000 റൺസ് തികച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. പ്രതിഭയും കളിയോടുള്ള അഭിനിവേശവുമാണ് താരത്തിനെ ഇതിഹാസ താരങ്ങളുടെ നിരയിലെത്തിച്ചതെന്നും താരത്തിന്റെ നേട്ടങ്ങൾ അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ചുരുക്കം ചിലര്‍ക്ക് മാത്രമേ 60ൽ കൂടുതൽ ബാറ്റിങ് ശരാശരിയുള്ളൂവെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു.

"അവനൊരു ഒരു പ്രത്യേക പ്രതിഭയാണ്. ലോകത്ത് 60-ൽ കൂടുതൽ ശരാശരിയുള്ള ആളുകൾ വളരെ കുറവാണ്. അഭിനന്ദങ്ങൾ. കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എടുത്തുപറയേണ്ടതാണ്. അദ്ദേഹം എന്തിനാണ് ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചതെന്ന് എനിക്ക് അറിയില്ല. എങ്കിലും എന്ത് ചെയ്യുമ്പോഴും ഈ നിലവാരത്തിൽ തന്നെ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹം പ്രത്യേകമായി എന്തെങ്കിലും ചെയ്യുന്നുണ്ടാവും. അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ട്. അദ്ദേഹം സ്വയം വിശ്വസിക്കുകയും സ്വയം പിന്തുണക്കുകയും ചെയ്യുന്നു. അത് വളരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്," - കപിൽ ദേവ് പറഞ്ഞു.

കാര്യവട്ടത്ത് നടന്ന വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഒന്നാം ഏകദിനത്തിൽ കോഹ്‌ലി 88 പന്തുകളില്‍ പുറത്താകാതെ 139 റണ്‍സ് നേടിയിരുന്നു.

10 ഫോറുകളും ഒമ്പത് സിക്‌സറുമടക്കം 157.95 സ്‌ട്രൈക്ക് റേറ്റിലാണ് താരം മത്സരത്തിൽ ബാറ്റ് ചെയ്തത്. ഈ ഇന്നിങ്സിനിടെയാണ് ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനായി കോഹ്‌ലി മാറിയത്. കൂടാതെ, ഈ നേട്ടത്തിലെത്തുന്ന വേഗമേറിയ താരം എന്ന നേട്ടവും താരം സ്വന്തമാക്കി. സചിൻ തെണ്ടുൽക്കറിനെക്കാൾ 74 ഇന്നിങ്‌സുകൾ കുറവ് കളിച്ചാണ് താരത്തിന്റെ നേട്ടം.

നിലവിൽ കോഹ്‌ലി 315 ഏകദിനങ്ങളിൽ നിന്ന് 15,080 റൺസ് നേടിയിട്ടുണ്ട്. 55 സെഞ്ച്വറികളും 79 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Kapil Dev Praises Virat Kohli For Historic ODI Achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.