മാഞ്ചസ്റ്റർ: കഴിഞ്ഞ ഒന്നു രണ്ട് മത്സരങ്ങളിലെ എം.എസ്. ധോണിയുടെ ബാറ്റിങ്ങിനെക്കു റിച്ച് വിമർശകർക്ക് പല അഭിപ്രായമുണ്ടായിരിക്കാം. എന്നാൽ, ഇതൊന്നും ഒരു വിഷയമേ അല്‍ ലെന്ന നിലപാടിലാണ് നായകൻ വിരാട് കോഹ്ലി. സചിൻ അടക്കമുള്ള താരങ്ങൾ വിമർശന ശരങ്ങ ളെയ്യുേമ്പാൾ വിൻഡീസിനെതിരായ മത്സരത്തിനു പിന്നാലെ മുൻനായകൻ ധോണിയെ ഇതിഹാസമെന്ന് വാഴ്ത്തി പിന്തുണയുമായെത്തിയിരിക്കുകയാണ് കോഹ്ലി. ധോണിയുെട അനുഭവ സമ്പത്തും അഭിപ്രായങ്ങളും വിലമതിക്കാനാകാത്തതാണെന്നാണ് അഭിപ്രായം.
വ്യാഴാഴ്ച വിൻഡീസിനെതിരെ നടന്ന മത്സരത്തിെൻറ തുടക്കത്തിലും ധോണി താളം കണ്ടെത്താൻ പ്രയാസപ്പെെട്ടങ്കിലും അവസാന ഒാവറിൽ രണ്ട് സിക്സറുകൾ സഹിതം 16 റൺസ് അടിച്ചെടുത്ത് ഇന്ത്യൻ സ്കോർ 268 റൺസിലെത്തിച്ചു. മധ്യനിരയിൽ തെൻറ ഉത്തരവാദിത്തത്തെപ്പറ്റി കൃത്യമായ ധാരണ ധോണിക്കുണ്ട്. ഒരുവേള അദ്ദേഹം നിറം മങ്ങിയാൽ എല്ലാവരും വിമർശിച്ചു തുടങ്ങും. ഞങ്ങൾ എപ്പോഴും ധോണിയെ പിന്തുണക്കുന്നു. എത്രയേറെ മത്സരങ്ങൾ ധോണി നമ്മെ വിജയത്തിലെത്തിച്ചുവെന്നും െവസ്റ്റിൻഡീസിനെതിരായ മത്സരശേഷം കോഹ്ലി പറഞ്ഞു.
‘ധോണിയെക്കുറിച്ചുള്ള ഏറ്റവും നല്ല കാര്യമെന്താണെന്നുെവച്ചാൽ, ടീമിന് അത്യാവശ്യമായി 15-20 റൺസ് വേണമെന്ന ഘട്ടത്തിൽ അതെങ്ങനെ നേടിയെടുക്കാമെന്ന് അദ്ദേഹത്തിന് നന്നായറിയാം. ധോണിയുടെ അനുഭവസമ്പത്ത് പത്തിൽ എട്ടു തവണയും നമുക്ക് സഹായകമായിട്ടുണ്ട്. പ്രതിരോധിക്കാൻ സാധിക്കുന്ന സ്കോറിനെപ്പറ്റി നല്ല ധാരണ ധോണിക്കുണ്ട്. അദ്ദേഹം ഇൗ കളിയിലെ ഇതിഹാസമാണ്. നമുക്കെല്ലാവർക്കും അതറിയാം -കോഹ്ലി കൂട്ടിേച്ചർത്തു. ഇംഗ്ലണ്ടിനെ മറികടന്ന് ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്താൻ സാധിച്ചതിൽ കോഹ്ലി സന്തുഷ്ടി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.