ശ്രീശാന്തിന്​​ വീണ്ടും ആജീവനാന്ത വിലക്ക്

കൊച്ചി: ഐ.പി.എല്‍ വാതുവെപ്പ്​ കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്​​ ചുമത്തിയ ആജീവനാന്ത വിലക്ക്​ നീക്കിയ സിംഗിൾ ബെഞ്ച്​ നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച്​ റദ്ദാക്കി. സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരെ ഇന്ത്യൻ ക്രിക്കറ്റ്​ ബോർഡ്​ (ബി.​സി.സി​.​െഎ) നൽകിയ അപ്പീൽ അനുവദിച്ചാണ്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ചി​​െൻറ വിധി​. 

രാജ്യ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ കുറ്റ​െമന്ന്​ വിലയിരുത്തി ശ്രീശാന്ത് കുറ്റവാളിയാണെന്ന് സിംഗിള്‍ ബെഞ്ച്തന്നെ കണ്ടെത്തിയെങ്കിലും ഇത്രയും ശിക്ഷ വേണ്ടെന്ന് പറഞ്ഞ്​ ഇളവ് നൽകിയ നടപടി നിലനിൽക്കുന്നത​െല്ലന്ന്​ ഡിവിഷന്‍ ബെഞ്ച്​ വ്യക്​തമാക്കി. അഴിമതി ഇല്ലാതാക്കുന്നതി​​െൻറ ഭാഗമായുള്ള ബി.സി.സി.​ഐ സംവിധാനങ്ങളും ചട്ടങ്ങളും ശ്രീശാന്തിനും ബാധകമാണ്​. അഴിമതി കാര്യത്തിൽ കുറ്റവാളിക​േളാട്​ ഒരു സഹിഷ്ണുതയും കാണിക്കാനാവില്ല. വിട്ടുവീഴ്​ചക്ക്​ കോടതി തയാറുമല്ല. ബി.സി.​സി.​െഎ വിധിച്ച ശിക്ഷയിൽ ഇളവനുവദിക്കാൻ കോടതി അപ്പലേറ്റ്​ അതോറിറ്റിയല്ല. ഇത്തരം കേസുകളില്‍ ശിക്ഷക്കു പകരം മറ്റെന്തെങ്കിലും പരിഗണന വെക്കാന്‍ കഴിയില്ല. 

ശ്രീശാന്തിന്​ ത​​െൻറ ഭാഗം അവതരിപ്പിക്കാൻ മതിയായ അവസരം ലഭിച്ചിട്ടുള്ളതിനാൽ സ്വാഭാവിക നീതി ലഭിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. തനിക്കെതിരായ തെളിവുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം അദ്ദേഹത്തിന്​ ലഭിച്ചിരുന്നുവെന്ന് സിംഗിള്‍ ബെഞ്ചി​​െൻറ നിരീക്ഷണമുണ്ട്​. അതേസമയം, മൊബൈല്‍ ഫോണില്‍ ജിജു ജനാര്‍ദനനുമായി നടത്തിയ സംഭാഷണം, സാമ്പത്തിക ഇടപാടുകളുടെ വിവരം എന്നിവയില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ല. 2013 മേയ് ഒമ്പതിന് രാജസ്ഥാന്‍ റോയല്‍സും കിങ്​സ്​ ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ടവ്വല്‍ അരയില്‍ വെച്ച് ഒരു പ്രത്യേക ഓവറില്‍ 14 റൺ വിട്ടുനല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും 13 റണ്‍ മാത്രമേ നല്‍കാനായുള്ളൂ. ഇതിനായി ഒരു നോ ബോള്‍ എറിയാന്‍ ശ്രമിച്ചെങ്കിലും അമ്പയറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. അമ്പയര്‍ അത് കണ്ടിരുന്നെങ്കില്‍ 14 റണ്‍ ആവുമായിരുന്നു. 

ഒരേ തെളിവി​​െൻറ അടിസ്​ഥാനത്തിൽ ക്രിമിനല്‍ കോടതികളും വകുപ്പുതല അന്വേഷണ സമിതികളും വ്യത്യസ്​ത തീർപ്പുകളിലെത്താം. നടപടികൾ ചില​േപ്പാൾ നേര്‍ വിപരീതവുമാകാം. മഹാരാഷ്​ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമപ്രകാരം (മക്കോക്ക) രജിസ്​റ്റർ ചെയ്​ത കേസില്‍ പ്രത്യേക വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് അപ്പീല്‍ നല്‍കിയത്​ ഡിവിഷൻ ബെഞ്ച്​ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഗസ്​റ്റ്​ ഏഴിനാണ് ബി.സി.സി.​െഎയുടെ അച്ചടക്ക നടപടി റദ്ദാക്കി സിംഗിൾ ബെഞ്ചി​​െൻറ ഉത്തരവുണ്ടായത്​. വാതുവെപ്പിനെക്കുറിച്ച് ശ്രീശാന്തിന് അറിവുണ്ടായിരുന്നുവെന്ന്​  അനുമാനിച്ചാൽപോലും ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളില്‍ നേരിട്ട നാലു വര്‍ഷത്തെ വിലക്ക് മതിയായ ശിക്ഷയാണെന്ന് വിലയിരുത്തിയായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്​. ഒത്തുകളി ആരോപണം സംബന്ധിച്ച വാര്‍ത്ത വന്നതിന് ശേഷവും ശ്രീശാന്ത് ഒരിക്കലും ജിജു ജനാര്‍ദനനെ തള്ളിപ്പറയാതിരുന്നത്​ സിംഗിൾ ബെഞ്ച്​ ചൂണ്ടിക്കാട്ടിയിരുന്നു.

വാതുവെപ്പിലും ഒത്തുകളിയിലും സജീവ പങ്കുള്ളയാളാണ്​ ജിജു. ആജീവനാന്ത വിലക്ക്​ നീക്കിയെങ്കിലും ശ്രീശാന്തിന്​ കുറ്റകൃത്യവുമായി ബന്ധ​മുണ്ടെന്ന വിധത്തിൽ വിധിയിലുടനീളം സിംഗിൾ ബെഞ്ച്​ പരാമർശിച്ചത്​ ചൂണ്ടിക്കാട്ടിയാണ്​ ഡിവിഷൻ ബെഞ്ചി​​െൻറ ഉത്തരവ്​. 
 

Tags:    
News Summary - Kerala High Court approve BCCI's lifetime-ban on Sreesanth- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT