???? ???? (?????) ????????????????? ??????? ?????????????????????? ?????? (?????)

പമ്പയി​ലെ അപകടം അതിജീവിച്ച്​ ചരിത്ര നേട്ടത്തിലേക്ക്​

ചെ​ന്നൈ: ട്രിപ്പിള്‍ സെഞ്ചുറിയോടെ ചരിത്രനേട്ടം ​കൊയ്​ത കരുണ്‍ നായര്‍ പമ്പയിലെ അപകടത്തിൽനിന്ന്​ തലനാരിഴക്ക്​ രക്ഷപ്പെട്ടയാളാണെന്ന വിവരം എത്രപേർക്കറിയാം. കഴിഞ്ഞ ജൂലൈയില്‍ ക്രിക്കറ്റ്​ താരത്തി​െൻറ വഴിപാടായി നടത്തിയ വള്ളസദ്യക്കിടയിൽ പമ്പാനദിയിൽ മറിഞ്ഞ കീഴ്ചേരിമേല്‍ പള്ളിയോടത്തിൽ വരുണ്‍നായരുമുണ്ടായിരുന്നു.

വള്ളസദ്യക്കായി രാവിലെ 11.45ഓടെ ആറന്മുള ക്ഷേത്രക്കടവിന് കുറച്ച് മുന്നിലായി തോട്ടപ്പുഴശ്ശേരിക്കരയോട് ചേര്‍ന്ന് പള്ളിയോടം തിരിക്കുന്നതിനിടെ ഒരുവശം ചരിഞ്ഞ് വെള്ളംകയറി മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇടതുവശത്തേക്ക് മറിഞ്ഞ വള്ളത്തിന്‍െറ കൂമ്പ് പുറ്റില്‍ ഉടക്കിയതിനാല്‍ അത് ഉയര്‍ത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ബോട്ട് കയറുകെട്ടി വട്ടംകറക്കിയാണ് പള്ളിയോടം വിടുവിച്ചത്. മറിഞ്ഞ പള്ളിയോടത്തില്‍ പിടിച്ചുകിടക്കാന്‍ മറ്റുള്ളവര്‍ നിര്‍ദേശിച്ചതനുസരിച്ച് കരുണ്‍ പള്ളിയോടത്തില്‍ പിടിച്ചുകിടന്നു.

രക്ഷാപ്രവര്‍ത്തനത്തിന് പള്ളിയോട സേവാസംഘത്തിന്‍െറ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന യമഹ ഘടിപ്പിച്ച വള്ളവും ബോട്ടും ഉടന്‍തന്നെ സംഭവ സ്ഥലത്തത്തെി പള്ളിയോടത്തിലുണ്ടായിരുന്നവരെ തോട്ടപ്പുഴശ്ശേരി കരയിലത്തെിച്ചു. നീന്തലറിയാവുന്നവരും നീന്തരുതെന്ന് മുതിര്‍ന്നവര്‍ നിര്‍ദശേം നല്‍കി. വെള്ളത്തിന് നല്ല തണുപ്പുള്ളതിനാല്‍ നീന്തുന്നത് പ്രായോഗികമല്ല. എങ്കിലും മൂന്നുപേര്‍ ആറന്മുള കരയിലേക്ക് നീന്തി. ഇവരെ മറ്റ് പള്ളിയോടത്തിലത്തെിയവര്‍ നയമ്പു നീട്ടിനല്‍കി പിടിച്ചുകയറ്റുകയായിരുന്നു. മറ്റ് നാലുപേരെ ചിറയിറമ്പ് പള്ളിയോടത്തില്‍ പിടിച്ചുകയറ്റി.

ട്രിപ്പിൾ നേടിയ ശേഷം രവിശാസ്ത്രിയുമായി സംസാരിക്കുമ്പോള്‍ കരുണ്‍ ഇത് വ്യക്തമാക്കുകയും ചെയ്തു, തനിക്കൊരു രണ്ടാം ജന്മം സമ്മാനിച്ചത് നാട്ടുകാരാണെന്നും മരണത്തിന്‍റെ മുനന്പില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നുമായിരുന്നു കരുണിന്‍റെ പ്രതികരണം. ശാസ്ത്രി പറഞ്ഞ പോലെ ചരിത്ര നായകനാകാന്‍ കാലം കരുണിനെ കാത്തുരക്ഷിക്കുകയായിരുന്നു.  സഞ്ജു വി സാംസണിനൊപ്പം സിംബാബ്‍വേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കരുണ്‍ നാട്ടില്‍ തിരിച്ചെത്തി അധികം വൈകാതെയായിരുന്നു ആ അപകടം.

മുൻ ഇന്ത്യൻ ഒാപ്പണർ വിരേന്ദർ സെവാഗ് മാത്രമാണ് ഇതിനു മുമ്പ് ട്രിപ്പിൾ നേട്ടം കൈവരിച്ച ഇന്ത്യൻ താരം. 2008 മാർച്ചിലാണ് വിരേന്ദർ സെവാഗ് ദക്ഷിണാഫ്രിക്കക്കെതിരെ 319 റൺസ് നേടുന്നത്. 300 ക്ലബിൽ ക്ലബിൽ താൻ ഏകനായിരുന്നെന്നും കരുണിനെ സ്വാഗതം ചെയ്യുന്നതായും സെവാഗ് വ്യക്തമാക്കി. എട്ടര വർഷത്തിനു ശേഷം ഇന്ത്യൻ മണ്ണിലെ  ആദ്യ ട്രിപ്പിൾ സ്വെഞ്ചറി നേട്ടത്തിനാണ് ഇന്ന് എം.എ ചിദംബരം സ്റ്റേഡിയം സാക്ഷിയായത്. അതും മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലാണ് കരുണിൻെറ ശതകം.

ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാൻമാർക്ക് പരിക്കേറ്റതോടെയാണ് കരുൺ ടീമിലെത്തുന്നത്. ആ അവസരം കരുൺ ശരിക്കും ഉപയോഗിച്ചു.  ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മത്സരങ്ങളിൽ ആരെ പരിഗണിക്കണമെന്നത് സംബന്ധിച്ച് സെലക്ടർമാർ ശരിക്കും കുഴയും. അജിങ്ക്യ രഹാനെ, രോഹിത് ശർമ എന്നിവർക്ക് കരുൺ കനത്ത ഭീഷണിയാകുമെന്നുറപ്പ്. മുരളി വിജയ് (29), രവിചന്ദ്ര അശ്വിൻ (67), രവീന്ദ്ര ജഡേജ (51) എന്നിവരും കരുണിന് പിന്തുണയുമായി ക്രീസിലുണ്ടായിരുന്നു. നേരത്തേ ഇന്ത്യൻ നിരയിൽ ലോകേശ് രാഹുൽ 199 റൺസ് നേടിയിരുന്നു. മലയാളിയായ കരുൺ കർണാടകക്കു​ വേണ്ടിയാണ്​ രഞ്ജി മൽസരങ്ങളിൽ കളിക്കുന്നത്​.

 

 

 

 

 

 

 

 

Tags:    
News Summary - karun nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.