വാതുവെപ്പ്: കെ.പി‌.എൽ ടീം ഉടമ അറസ്റ്റിൽ; കളിക്കാർക്കും പങ്കെന്ന്

വാതുവെപ്പ് കേസിൽ കർണാടക പ്രീമിയർ ലീഗ് (കെ.പി‌.എൽ) ടീം ബെലഗവി പാന്തേഴ്സിന്റെ ഉടമ അഷ്ഫാഖ് അലി അറസ്റ്റിൽ. ദുബായ് ആ സ്ഥാനമായുള്ള വാതുവെപ്പുകാരുമായി ഇ‍യാൾ ബന്ധപ്പെട്ടിരുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ബെംഗളൂരു ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

മാച്ച് ഫിക്സിങ്ങിൽ താരയുടെ പങ്കിനെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇതിൽ മറ്റ് ടീമുകളിലെ കളിക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അവരിൽ ചിലരെ ചോദ്യം ചെയ്യലിനായി വിളിച്ചിട്ടുണ്ട്. വാതുവെപ്പ് സംബന്ധിച്ച് അന്വേഷണം തുടരുകയാണ് -പാട്ടീൽ പ്രസ്താവനയിൽ പറഞ്ഞു.

ഐ‌.പി.‌എൽ മാതൃകയിലാണ് കെ‌.എസ്‌.സി‌.എ എല്ലാ വർഷവും കെ‌.പി‌.എൽ ടി20 ടൂർണമെൻെറ് നടത്തുന്നത്. പ്രമുഖ നഗരങ്ങളെ പ്രതിനിധീകരിച്ച് ഏഴ് ടീമുകളാണ് കെ.പി.എല്ലിനുള്ളത്. ബെംഗളൂരു ബ്ലാസ്റ്റേഴ്സ്, ബെല്ലാരി ടസ്‌കേഴ്‌സ്, ബിജാപൂർ ബുൾസ്, ഹുബ്ലി ടൈഗേഴ്‌സ്, മൈസൂരു വാരിയേഴ്‌സ്, നമ്മ ശിവമോഗ എന്നിവയാണ് മറ്റുള്ള ടീമുകൾ.

Tags:    
News Summary - Karnataka Premier League team Belagavi Panthers' owner Asfaq Ali arrested in betting scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.