Posted On
date_range Updated On
date_range ട്വൻറി20 റാങ്കിങ്: ബൗളിങ്ങിൽ ബുംറ രണ്ടാമത്
ദുബൈ: െഎ.സി.സി റാങ്കിങ്ങിൽ ഇന്ത്യൻ പേസ്ബൗളർ ബുംറ രണ്ടാം സ്ഥാനത്തെത്തി. പാകിസ്താെൻറ ഇമാദ് വസീമാണ് ഒന്നാംസ്ഥാനത്ത്. ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ സ്പിൻ മാന്ത്രികൻ ഇമ്രാൻ താഹിറിനെ പിന്തള്ളിയാണ് ഇരുവരുടെയും കുതിപ്പ്. അതേസമയം, ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇളക്കമില്ല. ഒാൾറൗണ്ടർമാരിൽ ബംഗ്ലാദേശിെൻറ ഷാകിബുൽ ഹസൻ തന്നെയാണ് ഒന്നാമൻ. ഇംഗ്ലണ്ടിനെതിരായ അവസാന ട്വൻറി20 മത്സരത്തിെല മോശം പ്രകടനമാണ് ഇമ്രാൻ തഹിറിനെ പിന്നോേട്ടക്ക് തള്ളിയത്. ആരോൺ ഫിഞ്ച്, കെയിൻ വില്യംസൺ എന്നിവരാണ് ബാറ്റിങ്ങിൽ കോഹ്ലിക്കുതൊട്ടുപിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.