ഡബ്ലിൻ: കന്നി ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ട അയർലൻഡ് രണ്ടാം ഇന്നിങ്സിൽ തിരിച്ചടിച്ചു. പാകിസ്താെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 310ന് മറുപടി നൽകിയ അയർലൻഡ് 130ന് പുറത്തായാണ് േഫാളോഒാൺ ചെയ്തത്.
എന്നാൽ, രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിന്ന് കളിച്ച െഎറിഷ് സംഘം നാലാംദിനം ഒടുവിലെ റിപ്പോർട്ട് പ്രകാരം ആറു വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തു. കെവിൻ ഒബ്രിയാനും (75), സ്റ്റുവർട് തോംപ്സനും (46) ആണ് ക്രീസിൽ. 157 റൺസിൽ കൂട്ടുചേർന്ന ഇരുവരും ചേർന്നാണ് അയർലൻഡിനെ ഇന്നിങ്സ് തോൽവിയിൽനിന്ന് കരകയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.