കോഹ്ലിയെ ബാംഗ്ലൂര്‍ നിലനിര്‍ത്തി; ധോണി ചെന്നൈയിൽ, ഗംഭീറിനെ കൊല്‍ക്കത്ത കൈവിട്ടു

മുംബൈ: ​ഇൗ സീസണിലെ െഎ.പി.എല്ലിന്​ മുന്നോടിയായി മഹേന്ദ്ര സിങ്​ ധോണിയെ ചെന്നൈ സൂപ്പർ കിങ്​സും വിരാട്​ കോഹ്​ലിയെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സും രോഹിത്​ ശർമയെ മുംബൈ ഇന്ത്യൻസും നിലനിർത്തി. ആസ്​ട്രേലിയൻ താരങ്ങളായ സ്​റ്റീവൻ സ്​മിത്തി​െന രാജസ്​ഥാൻ റോയൽസും ഡേവിഡ്​ വാർനറെ സൺറൈസേഴ്​സ്​ ഹൈദരാബാദും നിലനിർത്തിയപ്പോൾ, നായകൻ ഗൗതം ഗംഭീറിനെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സും വെടിക്കെട്ടുവീരൻ ക്രിസ്​ ഗെയ്​ലിനെ ആർ.സി.ബിയും കൈവിട്ടു. 

നിലനിർത്തിയവർ-മുംബൈ ഇന്ത്യൻസ്​: രോഹിത്​ ​ശർമ, ഹാർദിക്​ പാണ്ഡ്യ, ജസ്​പ്രീത്​ ബുംറ. ഡൽഹി ഡെയർ ഡെവിൾസ്​: ക്രിസ്​ മോറിസ്​, റിഷഭ്​ പന്ത്​, ശ്രേയസ്​ അയ്യർ. ബാംഗ്ലൂർ ​േറായൽ ചലഞ്ചേഴ്​്​സ്​: വിരാട്​ കോഹ്​ലി, അബ്രഹാം ഡിവില്ലിയേഴ്​സ്​, സർഫറാസ്​ ഖാൻ. ചെ​​ൈന്ന സൂപ്പർ കിങ്​സ്​: എം.എസ്​. ധോണി, സുരേഷ്​ റെയ്​ന, രവീന്ദ്ര ജദേജ. രാജസ്​ഥാൻ റോയൽസ്​: സ്​റ്റീവൻ സ്​മിത്ത്​. കിങ്​സ്​ ഇലവൻ പഞ്ചാബ്​: അക്​സർ പ​േട്ടൽ. കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​: സുനിൽ ​നരെയ്​ൻ, ആന്ദ്രെ റസൽ. സൺറൈസേഴ്​സ്​ ഹൈദരാബാദ്​: ഡേവിഡ്​ വാർനർ, ഭുവനേശ്വർ കുമാർ. 

 

Tags:    
News Summary - IPL Players Retention 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.