വിനാശകാരിയായി റസ്സൽ; ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ്​ കൊൽക്കത്ത

ബം​ഗ​ളൂ​രു: ആന്ദ്രെ റസലിൻെറ ബാറ്റിങ്​ ചൂടറിഞ്ഞ് ഐ.പി.എല്ലിൽ​ റോയൽചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്​ വീണ്ടും തോൽവി. ബാംഗ്ലൂർ പടുത്തുയർത്തിയ 205 റ​ൺ​സ്​ പിന്തുടർന്നിറങ്ങിയ കൊൽക്കത്ത അഞ്ച്​ പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കാണു കയായിരുന്നു. അവസാന ഓവറുകളിൽ വിനാശകാരിയായി മാറിയ റസൽ 13 പന്തുകളിൽ ഏഴ് പടുകൂറ്റൻ​ സിക്​സറുകളും ഒരു ബൗണ്ടറിയുമടക്കം 48 റൺസാണെടുത്തത്​. സൗത്തി എറിഞ്ഞ 19ാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറും അടക്കം റസൽ നേടിയ 29 റണ്‍സാണ് ടീമിൻെറ വിജയത്തിൽ നിർണായകമായത്​.

ഇന്ന്​ തോറ്റതോടെ കോഹ്​ലിയുടെ പട ഈ സീസണിലെ അഞ്ചാം തോൽവിയാണ്​ തികച്ചിരിക്കുന്നത്​. അവശേഷിക്കുന്ന മത്സരങ്ങൾ ഇനി ബാംഗ്ലൂരിന്​ നിർണായകമാണ്​. നേരത്തെ കൊൽക്കത്തക്ക്​ വേണ്ടി ക്രിസ്​ ലിൻ (43), റോബിൻ ഉത്തപ്പ (33), നിതീഷ്​ റാണ (37) എന്നിവർ പൊരുതിക്കളിച്ചതോടെയാണ്​ ആദ്യത്തെ പത്തോവറിൽ നൂറ്​ റൺസിനടുത്തെത്താൻ സാധിച്ചത്​. പിന്നീട്​ വിക്കറ്റുകൾ പോവാൻ തുടങ്ങിയതോടെ അവർ അൽപം ഭയന്നിരുന്നു. എന്നാൽ റസൽ-ഗിൽ കൂട്ടുകെട്ട്​ ടീമിന്​ വമ്പൻ വിജയം സമ്മാനിച്ചു.

ത​ക​ർ​ത്തു​ക​ളി​ച്ച ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്​​ലി​യു​ടെ​യും എ​ബി ഡി​വി​ല്ലി​യേ​ഴ്സി​​​െൻറ​യും ബാ​റ്റി​ങ് മി​ക​വിലായിരുന്നു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 205 റ​ൺ​സെ​ടു​ത്തുത്​. കോ​ഹ്​​ലി 49 പ​ന്തി​ൽ ഒ​മ്പ​തു ഫോ​റും ര​ണ്ട് സി​ക്സു​മ​ട​ക്കം 84 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ 31 പ​ന്തി​ൽ അ​ഞ്ചു ഫോ​റും നാ​ല് സി​ക്സു​മ​ട​ക്കം 63 റ​ൺ​സാ​യി​രു​ന്നു ഡി​വി​ല്ലി​യേ​ഴ്സി​​​െൻറ സം​ഭാ​വ​ന. നി​തീ​ഷ് റാ​ണ, കു​ൽ​ദീ​പ് യാ​ദ​വ്, ന​രെ​യ്ൻ എ​ന്നി​വ​ർ ഒാ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി. അ​വ​സാ​ന ഒാ​വ​റി​ൽ ബാ​റ്റ് ആ​ഞ്ഞു​വീ​ശി​യ സ്​​റ്റോ​യി​ണി​സ് (13 പ​ന്തി​ൽ 28 റ​ൺ​സ്) ബാം​ഗ്ലൂ​രി​​​െൻറ സ്കോ​ർ 200 ക​ട​ത്തി.

Tags:    
News Summary - ipl kolkatha vs banglore-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT