??????? ??????????? ??? ????????????

കോവിഡിന്​ ശേഷം ലോകകപ്പിനേക്കാൾ പരിഗണന നൽകുക ഐ.പി.എല്ലിനും പരമ്പരകൾക്കും- രവി ശാസ്​ത്രി

ന്യൂഡൽഹി: കോവിഡ്​ ഭീതി മാറി ലോകത്ത്​ വീണ്ടും കളിക്കളങ്ങൾ ഉണരു​േമ്പാൾ താനും ത​​െൻറ ടീമും ലോകകപ്പിനേക്കാൾ പ്രഥമ പരിഗണന നൽകുക ഐ.പി.എല്ലിനും പരമ്പരകൾക്കുമാണെന്ന്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീം പരിശീലകൻ രവി ശാസ്​ത്രി. മാർച്ച്​ മു​തൽ ക്രിക്കറ്റ്​ ഗ്രൗണ്ടുകൾക്ക്​ പുട്ടുവീണിരിക്കുകയാണ്​. കോവിഡ്​ നിയന്ത്രണവിധേയമാകുകയു​ം ലോക്​ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന മുറക്ക്​ മത്സരങ്ങൾ പുനരാരംഭിക്കാനുള്ള പദ്ധതികളാണ്​ ഓരോ രാജ്യത്തെ ക്രിക്കറ്റ്​ ബോർഡുകളും ആസൂത്രണം ചെയ്യുന്നത്​. എന്നാൽ ഇൗ സമയത്ത്​ ആഗോള മത്സരങ്ങൾ നടത്തുന്നതിനോട്​ ശാസ്​ത്രിക്ക്​ യോജിപ്പില്ല. 

‘ലോകമത്സരങ്ങളിൽ ഞാനിപ്പോൾ അധികം ശ്രദ്ധയൂന്നുന്നില്ല. ഇപ്പോൾ വീട്ടിലിരിക്കുക. ആഭ്യന്തര മത്സരങ്ങൾ സാധാരണഗതിയിലേക്ക്​ മടങ്ങിയെത്തുക എന്നതാണ്​ പ്രധാനം. ഉഭയകക്ഷി മത്സരങ്ങൾ പുനരാരംഭിക്കുകയെന്നതാണ്​ രണ്ടാമത്തെ കാര്യം’ -ശാസ്​ത്രി ദേശീയ മാധ്യമത്തോട്​ പറഞ്ഞു. 

‘ലോകകപ്പ്​​ ആതിഥേയത്വവും മറ്റൊരു രാജ്യത്തേക്കുള്ള​ പര്യടനവും മുന്നിൽ വെച്ച്​ ഒന്ന്​ സ്വീകരിക്കാൻ പറഞ്ഞാൽ തീർച്ചയായും ഞങ്ങൾ പരമ്പര തെരഞ്ഞെടുക്കും. 15 ടീമുകൾ പറന്നിറങ്ങുന്നതിന്​ പകരം ഒരു ടീം ഒന്ന്​ രണ്ട്​ ഗ്രൗണ്ടുകളിലായി പരമ്പര കളിക്കുന്നതിൽ ഞങ്ങൾ തൃപ്​തിപ്പെടും’ -ശാസ്​ത്രി നയം വ്യക്​തമാക്കി. 

ഐ.പി.എൽ ഒന്നോ രണ്ടോ ഗ്രൗണ്ടുകളിൽ കളിക്കാം. അതിനാൽ തന്നെ അതുമായി ബന്ധപ്പെട്ട ചരക്കുനീക്കങ്ങളും സുഖമമായിരിക്കും. ഈ സമയത്ത്​ ലോകകപ്പ്​ പോലൊരു വലിയ ടൂർണമ​െൻറിനായി 15, 16 ടീമുകൾ എത്തി കളിക്കുന്നതിനേക്കാൾ എളുപ്പം മറ്റൊരു ടീമുമായി ഒന്ന്​ രണ്ട്​ ഗ്രൗണ്ടുകളിലായി പരമ്പര കളിക്കുന്നതാണ്​. രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ ഇക്കാര്യം വസ്‌തുനിഷ്‌ഠമായി പരിശോധിക്കണമെന്നും ശാസ്​ത്രി ആവശ്യപ്പെട്ടു. കോവിഡ്​ കാരണം മാറ്റിവെച്ച ഐ.പി.എൽ വെട്ടിചുരുക്കി ഈ വരുന്ന സെപ്​റ്റംബർ, ഒക്​ടോബർ മാസങ്ങളിൽ നടത്താൻ ബി.സി.സി.ഐ പദ്ധതിയിടുന്നതായാണ്​ റിപ്പോർട്ട്​. 
 

Tags:    
News Summary - IPL And Bilateral Series to be Preferred Over T20 World Cup Once Cricket Resume says indian coach ravi shastri- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT