ചെപ്പോക്ക്​ സ്​റ്റേഡിയത്തിലെ സ്​റ്റാൻഡുകൾ അടച്ചിട്ടു; ​െഎ.പി.എൽ ഫൈനൽ ഹൈദരബാ​ദിലേക്ക്​

ന്യൂഡൽഹി: ​ഹൈദരാബാദ്​ രാജീവ്​ ഗാന്ധി സ്​റ്റേഡിയവും െഎ.പി.എല്ലി​​െൻറ പ്ലേഒാഫിനും ഫൈനലിനുമുള്ള വേദിയാകും. ചെ​ െന്നെ ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ അടച്ചിട്ട മൂന്ന്​ സ്​റ്റാൻഡുകൾ തുറക്കാനാകാത്തതിനാലാണ്​ ഹൈദരാബാദിന്​ നറുക്കുവീണത്​​.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി​ ചെന്നൈ സൂപ്പർ കിങ്​സി​​െൻറ ഹോംഗ്രൗണ്ടായ ചെപ്പോക്ക്​ സ്​റ്റേഡിയത്തിലെ ​െഎ, ജെ, കെ സ്​റ്റാൻഡുകൾ 2012 മുതൽ മുനിസിപ്പൽ കോർപറേഷൻ അടച്ചിട്ടത്​. ഹൈദരാബാദും ബംഗളൂരുവുമാണ്​ പ്ലേഒാഫ്​ മത്സരങ്ങൾ നടത്താനായി പരിഗണിക്കുന്ന വേദികൾ.

കളിക്കാരുടെ അസോസിയേഷന്​ രൂപംനൽകാനും പ്രാദേശിക ടൂര്‍ണമ​െൻറിനും അന്താരാഷ്​ട്ര മത്സരങ്ങള്‍ക്കും സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ പുതിയ അപേക്ഷ ക്ഷണിക്കാനും ബി.സി.സി.ഐ തീരുമാനിച്ചു.

Tags:    
News Summary - IPL 2019- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT