ഉദ്​ഘാടന ചടങ്ങ് ഒഴിവാക്കി; ധീരജവാന്മാർക്ക്​ ബി.സി.സി.​െഎയുടെ 20 കോടി

ചെന്നൈ: ​െഎ.പി.എൽ ഉദ്​ഘാടന ചടങ്ങിന്​ നീക്കിവെച്ച 20 കോടി രൂപ ബി.സി.സി.​െഎ പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ​ൈ​സനികരുടെ കുടുംബ ക്ഷേമത്തിനായി കൈമാറി.

നേര​േത്ത നിശ്ചയിച്ച പ്രകാരം 11 കോടി കരസേനക്കും ഏഴുകോടി സി.ആർ.പി.എഫിനും എയർഫോഴ്​സിനും നേവിക്കും ഒരുകോടി രൂപ വീതവുമാണ്​ കൈമാറിയത്​.

‘‘ദേശീയ താൽപര്യം മുൻനിർത്തിയാണ്​ തുക കൈമാറാൻ ബി.സി.സി.​െഎ തീരുമാനിച്ചത്​. രാജ്യം കാത്ത ധീരജവാന്മാർക്കുള്ള ആദരവാണിത്’’​ -സി.ഒ.​എ ചെയർമാൻ വിനോദ്​ റായ്​ തുക കൈമാറിയശേഷം പ്രതികരിച്ചു.

Tags:    
News Summary - IPL 2019- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.