Posted On
date_range Updated On
date_range ലോകേഷ് രാഹുൽ 84; രാജസ്ഥാനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് ജയം
ഇന്ദോർ: രാജസ്ഥാൻ റോയൽസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. രാജസ്ഥാൻ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ പഞ്ചാബ് മറികടന്നു. സ്കോർ: രാജസ്ഥാൻ: 152/9. പഞ്ചാബ്: 155/4 (18.4). അപരാജിത പ്രകടനവുമായി മുന്നിൽനിന്ന് നയിച്ച ഒാപണർ ലോകേഷ് രാഹുലാണ് (54 പന്തിൽ 84) പഞ്ചാബിന് അനായാസ ജയമൊരുക്കിയത്. കരുൺ നായർ (31), സ്റ്റോണിസ് (23) എന്നിവർ പിന്തുണ നൽകി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിരയിൽ ജോസ് ബട്ലർ (51) മാത്രമാണ് തിളങ്ങിയത്. മലയാളി താരം സഞ്ജു വി. സാംസൺ 23 പന്തിൽ 28 റൺസെടുത്തു. അഫ്ഗാൻ താരം മുജീബുറഹ്മാൻ പഞ്ചാബിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.