െഎ.പി.എൽ പോയിൻറ് പട്ടികയിൽ ഏറ്റവും പിറകിലുള്ള ഡൽഹി ഡെയർ ഡെവിൾസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടുേമ്പാൾ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് കൂറ്റൻ സ്കോർ. 20 ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് ഡൽഹിയുടെ സമ്പാദ്യം.
റിഷഭ് പന്തിെൻറ കൂറ്റനടി അവസാനിച്ചിട്ടില്ല എന്നുള്ളതിെൻറ തെളിവായി താരം ഇന്ന് അടിച്ചുകൂട്ടിയത് 34 പന്തിൽ 61 റൺസ്. അതിൽ നാല് കൂറ്റൻ സിക്സും അഞ്ച് ബൗണ്ടറികളും പെടും. ഒാപണർമാരായ പൃഥ്വി ഷായും (2) ജേസൺ റോയിയും (12) നിരാശപ്പെടുത്തിയെങ്കിലും ശ്രേയസ് അയ്യരും(32) പന്തും ചേർന്ന് സ്കോർ പടുത്തുയർത്തുകയായിരുന്നു.
െഎ.പി.എല്ലിൽ അരങ്ങേറ്റം നടത്തിയ 17കാരൻ അഭിഷേക് ശർമയുടെ ഇന്നിങ്സ് ഇന്നത്തെ മനോഹര കാഴ്ചയായി. 19 പന്തിൽ നാല് സിക്സും മൂന്ന് ബൗണ്ടറിയുമടക്കം 46 റൺസെടുത്ത് അഭിഷേകിെൻറ പെർഫോമൻസ് ട്വിറ്ററിൽ ചർച്ചാ വിഷയമാണ്. വിജയ് ശങ്കർ 21 റൺസെടുത്തു. ബാംഗ്ലൂരിന് വേണ്ടി ടിം സൗത്തി, മൊയീൻ അലി എന്നിവർ രണ്ട് വിക്കറ്റുകൾ വീതമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.