ജയ്​പൂരിൽ ചെന്നൈക്ക്​ പൊരുതാവുന്ന സ്​കോർ

ജയ്പൂർ: സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ സ്​കോർ 200 കടത്താമെന്ന്​ കരുതിയ ചെന്നൈ സൂപ്പർ കിങ്​സി​​െൻറ മോഹങ്ങളെ തച്ചുടച്ച്​ രാജസ്ഥാൻ റോയൽസ്​. വമ്പൻമാർ കൊമ്പുകോർത്ത ഐ പി എല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 176-4 റണ്‍സാണ് നേടിയത്. 52 റണ്‍സെടുത്ത സുരേഷ് റെയ്‌ന പുറത്തായത്​ ചെന്നൈയുടെ സ്​കോർ വേഗത കുറച്ചു. ഇത്​ റൈനയു​െട 34ാം ഐ പി എൽ അര്‍ധസെഞ്ചുറിയാണ്​.

ടോസ് നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ചെന്നൈക്ക്​ തിരിച്ചടിയേകി മൂന്നാം ഓവറില്‍ തന്നെ ഫോമിലുള്ള അമ്പാട്ടി റായിഡു(12) പുറത്തായി അപകടകാരിയായ ജോഫ്ര ആര്‍ച്ചറിനായിരുന്നു വിക്കറ്റ്​. തുടർന്ന്​ ഒത്തുചേര്‍ന്ന ഷെയ്ന്‍ വാട്‌സണും (39) സുരേഷ് റെയ്‌നയും ചേര്‍ന്ന് ഇന്നിംഗ്‌സിനെ ചലിപ്പിക്കുകയായിരുന്നു. എന്നാൽ ആർച്ചർ ത​ന്നെ ഷെയ്ന്‍ വാട്‌സണെയും വീഴ്ത്തി ചെന്നൈയെ വീണ്ടും ഞെട്ടിക്കുകയായിരുന്നു. 

തുടർന്ന്​ ഇഷ് സോധി റൈനയേയും മടക്കിയയച്ചു. 22 പന്തില്‍ 27 റണ്‍സെടുത്ത ബില്ലിംഗ്‌സ്, 23 പന്തില്‍ 33 റണ്‍സെടുത്ത ധോണി എന്നിവർ ചേർന്നാണ്​ ചെന്നൈ സ്​കോർ 170 കടത്തിയത്​. രാജസ്ഥാന്​ വേണ്ടി ജോഫ്ര ആർച്ചർ രണ്ട്​ വിക്കറ്റുകളെടുത്തു. 

Tags:    
News Summary - ipl 2018 chennai super kings-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.