Posted On
date_range Updated On
date_range മൂന്നാം ട്വൻറി20യിലും വിജയം; ഇന്ത്യൻ വനിതകൾക്ക് പരമ്പര
പ്രോവിഡൻസ് (ഗയാന): മൂന്നാം ട്വൻറി20യിലും വിജയമാവർത്തിച്ച ഇന്ത്യൻ വനിതകൾ വെസ്റ്റിൻഡീസിനെതിരായ പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ഏഴുവിക്കറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തിയത്.
ആദ്യം ബാറ്റുചെയ്ത ആതിഥേയരെ ഇന്ത്യ 20 ഓവറിൽ ഒമ്പതിന് 59 എന്ന നിലയിൽ പിടിച്ചുകെട്ടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ജെമീമ റോഡ്രിഗസിെൻറ (40 നോട്ടൗട്ട്) മികവിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20 പന്തുകൾ ശേഷിക്കേ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി സ്പിന്നർമാരായ രാധ യാദവും ദീപ്തി ശർമയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.